മീൻവണ്ടി തലയിലൂടെ കയറിയിറങ്ങി; കോഴിക്കോട് യുവതിക്ക് ദാരുണാന്ത്യം

ഇന്ന് വൈകുന്നേരം കണ്ണഞ്ചേരി പെട്രോൾ പമ്പിന് സമീപതാണ് അപകടം

Update: 2025-10-26 11:48 GMT

കോഴിക്കോട്: കോഴിക്കോട് കണ്ണഞ്ചേരിയിൽ മീൻവണ്ടി തലയിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം. നല്ലളം സ്വദേശി സുഹറ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം  കണ്ണഞ്ചേരി പെട്രോൾ പമ്പിന് സമീപതാണ് അപകടം. 

ടൗണിൽ നിന്നും മീഞ്ചന്തയിലേക്ക് ഒരേദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിനെ മീൻവണ്ടി തട്ടുകയും സ്കൂട്ടർ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. യുവതിയുടെ തലയിലൂടെ പിൻചക്രം കയറിയിറങ്ങിയാണ് മരണം. .

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News