കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരന്‍ പിടിയില്‍

ആധാരത്തിന്റെ പകര്‍പ്പെടുക്കാന്‍ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലാവുകയായിരുന്നു

Update: 2022-08-23 14:28 GMT

കോഴിക്കോട്: കൈക്കൂലിക്കേസില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരന്‍ പിടിയില്‍. കോഴിക്കോട് സബ് രജിസ്ട്രാര്‍ ഓഫീസ് അറ്റന്‍ഡന്റ് ഷറഫുദ്ദീനാണ് പിടിയിലായത്.

ആധാരത്തിന്റെ പകര്‍പ്പെടുക്കാന്‍ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലാവുകയായിരുന്നു. നേരത്തേ ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടതായി കാട്ടി പരാതി നല്‍കിയ വ്യക്തിയുടെ കയ്യില്‍ വിജലന്‍സ് തന്നെയാണ് പണമേല്‍പ്പിച്ചത്. പണം കൈമാറിയ ഉടന്‍ തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പണം ഷറഫുദ്ദീന്‍ തന്നെയാണ് വാങ്ങിയതെന്നുറപ്പ് വരുത്തുന്ന പരിശോധനകളും നടത്തി.

Advertising
Advertising
Full View

ശേഷം വിജിലന്‍സ് എസ്പി സജീവന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയാണ് കൊണ്ടുപോയത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News