'രമ്യക്ക് വീഴ്ച പറ്റി, ഒരു ജനപ്രതിനിധി ചെയ്യാൻ പാടില്ലാത്തത്'; കെപിസിസി ഭാരവാഹി യോഗത്തിൽ എം.എം ഹസൻ
അന്വേഷണസമിതി ഇന്ന് തന്നെ റിപ്പോർട്ട് കെപിസിസി പ്രസിഡൻ്റിന് കൈമാറും. രമ്യക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.
Update: 2026-09-10 09:58 GMT
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിഷയത്തിൽ രമ്യ ഹരിദാസ് എംഎൽഎയ്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് കെപിസിസി അന്വേഷണ സമിതി അധ്യക്ഷൻ എം.എം ഹസൻ. കെപിസിസി ഭാരവാഹി യോഗത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. രമ്യയുടെ നടപടികൾ ഉചിതമായില്ലെന്ന് യോഗത്തിൽ നേതാക്കൾ വിമർശിച്ചു. ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണെന്നും മുതിർന്ന നേതാക്കൾ പറഞ്ഞു. ആരും രമ്യ ഹരിദാസിനെ പിന്തുണക്കുന്ന നിലപാടെടുത്തില്ല. അന്വേഷണസമിതി ഇന്ന് തന്നെ റിപ്പോർട്ട് കെപിസിസി പ്രസിഡൻ്റിന് കൈമാറും. രമ്യക്കെതിരെ കർശനമായ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.