ശമ്പളം മുടങ്ങിയതിനെതിരെ തലകുത്തിനിന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ പ്രതിഷേധം

മൂന്നാർ ഡിപ്പോയിലെ ഡ്രൈവറും അടിമാലി സ്വദേശിയുമായ കെ.എസ് ജയകുമാറാണ് തലകുത്തിനിന്ന് പ്രതിഷേധിച്ചത്.

Update: 2024-03-14 06:15 GMT

ഇടുക്കി: ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ വേറിട്ട പ്രതിഷേധം. മൂന്നാർ ഡിപ്പോയിലെ ഡ്രൈവറും അടിമാലി സ്വദേശിയുമായ കെ.എസ് ജയകുമാറാണ് തലകുത്തിനിന്ന് പ്രതിഷേധിച്ചത്. ഇന്നലെ മൂന്നാർ ഡിപ്പോയിലാണ് ജയകുമാറിന്റെ അരമണിക്കൂർ പ്രതിഷേധം നടന്നത്. പ്ലക്കാർഡുകളേന്തി സഹപ്രവർത്തകരായ ഗിരീഷും ബിജുമോനും പ്രതിക്ഷേധത്തിൽ പങ്കെടുത്തു.

മൂന്നാർ - ഉദുമൽപേട്ട ബസിലെ ഡ്രൈവറാണ് ജയകുമാർ. 13-ാം തീയതിയായിട്ടും ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ജയകുമാറിന്റെ സമരം. ബി.എം.എസ് എംപ്ലോയീസ് സംഘ് ജില്ലാ വർക്കിങ് പ്രസിഡന്റും ആയോധന കലയിൽ പ്രാവിണ്യമുള്ളയാളുമാണ് ജയകുമാർ.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News