2014 ആവർത്തിക്കുമോ?; സൗജന്യ യാത്ര നടപ്പിലാക്കുമ്പോൾ കെഎസ്ആർടിസിക്ക് വെല്ലുവിളികളേറെ

വ്യക്തമായ ആസൂത്രണത്തോടെ വേണം സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കേണ്ടതെന്നാണ് ആവശ്യം.

Update: 2026-05-10 01:56 GMT

 തിരുവനന്തപുരം: സൗജന്യ യാത്ര പ്രഖ്യാപിച്ച് പിന്നീട് നിര്‍ത്തലാക്കേണ്ടി വന്ന മുന്‍ അനുഭവമാണ് കെഎസ്ആര്‍ടിസിക്ക് മുന്നിലുള്ളത്. 2014ല്‍ ഉമ്മന്‍ചാണ്ടി സർക്കാറിന്റെ കാലത്താണ് ഗതാഗത മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ചത്.

എന്നാല്‍ കെഎസ്ആര്‍ടിസി നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയപ്പോള്‍ ഇത് നിര്‍ത്തലാക്കേണ്ടി വന്നു. വ്യക്തമായ ആസൂത്രണത്തോടെ വേണം സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കേണ്ടതെന്നാണ് ആവശ്യം.

ഡീസല്‍ വില കുറഞ്ഞതു വഴിയുണ്ടായ 16.50 ലക്ഷം രൂപയുടെ പ്രതിദിന ലാഭമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിദ്യാര്‍ഥി സൗജന്യ യാത്രയായി അന്ന് പ്രഖ്യാപിച്ചത്. വലിയ കയ്യടികള്‍ വാങ്ങിയ പദ്ധതി പക്ഷേ അധികകാലം മുന്നോട്ട് പോയില്ല. പദ്ധതി വഴിയുള്ള നഷ്ടം കുമിഞ്ഞ് പ്രതിദിനം 42 ലക്ഷം എത്തിയപ്പോള്‍ കെഎസ്ആര്‍ടിസി സര്‍ക്കാരിന് മുന്നില്‍ കൈകൂപ്പി. സഹായമൊന്നും ലഭിച്ചതുമില്ല. പദ്ധതി നിര്‍ത്തലാക്കേണ്ടി വന്നു.

Advertising
Advertising

നിലവില്‍ കെഎസ്ആര്‍ടിസി നാല് ടയറില്‍ ഓടുന്നത് സര്‍ക്കാര്‍ സഹായത്തിലാണ്. എല്ലാ മാസവും ശമ്പള വിതരണത്തിന് 50 കോടിയും പെന്‍ഷന്‍ വിതരണത്തിന് 75 കോടിയും ഉള്‍പ്പെടെ 125 കോടി രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. സ്ത്രീ സൗജന്യ യാത്ര നടപ്പിലാക്കണമെങ്കില്‍ ഇതിനൊപ്പം 150 കോടി രൂപ കൂടി പ്രതിമാസം സര്‍ക്കാര്‍ അനുവദിക്കേണ്ടി വരും. ഇത്രയും വലിയ തുക എല്ലാ മാസവും സര്‍ക്കാരിന് കൊടുക്കാനാവുമോ എന്നത് ചോദ്യ ചിഹ്നമാണ്. പദ്ധതിയെ സ്വാഗതം ചെയ്യുമ്പോഴും ജീവനക്കാരുടെ ആശങ്ക ശമ്പളം മുടങ്ങുമോ എന്നതിലാണ്. ഹരിയാന, ആന്ധ്ര, തെലുങ്കാന ആര്‍ടിസി മാതൃകയില്‍ കെഎസ്ആര്‍ടിസിയെ പൊതുമേഖലയില്‍ നിലനിര്‍ത്തികൊണ്ടു തന്നെ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ആർ.ബി. സനൂപ്

contributor

Similar News