താമരശ്ശേരി ചുരത്തില്‍ ഡ്രൈവിങ്ങിനിടയിൽ ഫോൺ വിളി: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു
മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെയാണ് ഡ്രൈവറെ സസ്പെൻഡ് ചെയ്തത്
Update: 2025-05-26 13:18 GMT
കോഴിക്കോട്: ഡ്രൈവിങ്ങിനിടയിൽ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ. ജയേഷിനെതിരെയാണ് നടപടി. താമരശ്ശേരി ചുരം കയറുമ്പോഴാണ് ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമാം വിധം ഡ്രൈവ് ചെയ്തത്.
ബസിലുണ്ടായിരുന്ന യാത്രക്കാരിയാണ് ദൃശ്യങ്ങള്‍ പകർത്തിയത്. തമ്പാനൂര്‍-സുല്‍ത്താന്‍ബത്തേരി യാത്രക്കിടെയായിരുന്നു സംഭവം. മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെയാണ് ഡ്രൈവറെ സസ്പെൻഡ് ചെയ്തത്.