മത്സരിക്കാന്‍ താല്‍പര്യമുണ്ട്, നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട്, എറണാകുളം ജില്ലയിലെ ഏത് സീറ്റില്‍ മത്സരിച്ചാലും ജയിക്കും: അജയ് തറയില്‍

ശബരിമല കേസ് മത്സരത്തെ ബാധിക്കില്ലെന്നും അജയ് തറയിൽ

Update: 2026-02-10 05:28 GMT

എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ മീഡിയവണിനോട്. നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ തന്നെ മത്സരിക്കാനാണ് താല്‍പ്പര്യമെന്നും ശബരിമല വിവാദം സ്ഥാനാര്‍ഥിത്വത്തെ ബാധിക്കില്ലെന്നും അജയ് തറയില്‍ പറഞ്ഞു.

'എറണാകുളം ജില്ലയിലെ ഏത് സീറ്റില്‍ വേണമെങ്കിലും മത്സരിക്കാന്‍ ഞാന്‍ തയ്യാറാണ്. അതിന് അനുയോജ്യനാണ് ഞാനെന്നാണ് ധാരണ. ഏത് സീറ്റാണെന്ന് നിലവില്‍ പറയുന്നില്ല. പാര്‍ട്ടി പറയുന്നതെവിടെയാണെങ്കിലും മത്സരിക്കും. ശബരിമല കേസ് സ്ഥാനാര്‍ഥിത്വത്തെയോ മത്സരത്തെയോ തടസപ്പെടുത്തുന്നില്‍ ഫലംചെയ്യില്ല'. അജയ് തറയില്‍ വ്യക്തമാക്കി.

'നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് രണ്ടുതവണ പരാജയപ്പെട്ടത്. 15ാം തിയതിക്കുള്ളില്‍ യുഡിഎഫിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ച് 20ാം തിയതിയോടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കടക്കാമെന്നാണ് അറിയാന്‍ കഴിഞ്ഞത്. സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്. ഓപ്പണ്‍ സീറ്റായ മൂന്ന് എണ്ണത്തില്‍ എവിടെവേണമെങ്കിലും മത്സരിക്കാന്‍ തയ്യാറാണ്. തലശേരിയിലോ കൂത്തുപറമ്പിലോ മത്സരിക്കാനാണ് പാര്‍ട്ടി പറയുന്നതെങ്കില്‍ പോലും മത്സരിക്കും'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News