കുഞ്ഞാലിക്കുട്ടിക്കെതിരായ കള്ളപ്പണ ആരോപണം സഭയില്‍ ആവര്‍ത്തിച്ച് കെ.ടി ജലീല്‍

എ.ആർ നഗർ സഹകരണ ബാങ്കിന് എൻ.ആർ.ഇ നിക്ഷേപം സ്വീകരിക്കാൻ അംഗീകാരം ഇല്ലെന്നിരിക്കെ കുഞ്ഞാലിക്കുട്ടിയുടെ വാദം ശരിയാകുമോ എന്ന് ജലീൽ ചോദിച്ചു

Update: 2021-08-05 05:45 GMT
Advertising

കുഞ്ഞാലിക്കുട്ടിയുടെ മകന്‍റെ എൻ.ആർ.ഇ നിക്ഷേപം വീണ്ടും നിയമസഭയിലുന്നയിച്ച് കെ.ടി ജലീൽ. എ.ആർ നഗർ സഹകരണ ബാങ്കിന് എൻ.ആർ.ഇ നിക്ഷേപം സ്വീകരിക്കാൻ അംഗീകാരം ഇല്ലെന്നിരിക്കെ കുഞ്ഞാലിക്കുട്ടിയുടെ വാദം ശരിയാകുമോ എന്ന് ജലീൽ ചോദിച്ചു. ബാങ്കിലെ നിക്ഷേപ വിവരങ്ങൾ പരിശോധിച്ച് പ്രതികരിക്കാമെന്ന് സഹകരണമന്ത്രി വി.എൻ വാസവൻ മറുപടി നൽകി. ചോദ്യോത്തരവേള വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് ഉപയോഗിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

ഇന്നലെയാണ് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി കെ.ടി ജലീല്‍ രംഗത്തെത്തിയത്. വി.കെ ഇബ്രാഹിംകുഞ്ഞ് വഴി കള്ളപ്പണം വെളുപ്പിക്കാൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു. കള്ളപ്പണക്കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പച്ചതിന്‍റെ രേഖകളും ജലീൽ പുറത്തുവിട്ടു. കുഞ്ഞാലിക്കുട്ടിയുടെയും മകന്‍റെയും സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും കെ.ടി ജലീല്‍ ആരോപിച്ചു. 

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News