''നിരോധനവും യുക്തമായ നടപടിയും ഒന്നാണെന്ന് ധരിച്ചുവശായ 'മഹാത്മാക്കൾക്ക്' ഗുഡ്നൈറ്റ്'' -വിമർശിച്ചവരെ പരിഹസിച്ച് കെ.ടി ജലീൽ

മുൻമന്ത്രിയുടെ നടപടിയിലെ സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ പ്രതികരണം അടങ്ങിയ മാധ്യമം പത്രത്തിന്റെ പേജ് പങ്കുവെച്ചാണ് ജലീലിന്റെ പരിഹാസം.

Update: 2022-07-23 14:27 GMT
Editor : abs | By : Web Desk

മാധ്യമത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട തന്റെ കത്തിനെ വിമർശിച്ചവരെ പരിഹസിച്ച് കെ.ടി ജലീൽ. 'നിരോധനവും യുക്തമായ നടപടിയും ഒന്നാണെന്ന് ധരിച്ചുവശായ മഹാത്മാക്കൾക്ക് ഗുഡ്‌നൈറ്റ്' എന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്. മുൻമന്ത്രിയുടെ നടപടിയിലെ സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ പ്രതികരണം അടങ്ങിയ മാധ്യമം പത്രത്തിന്റെ പേജ് പങ്കുവെച്ചാണ് ജലീലിന്റെ പരിഹാസം.

Full View

ഗൾഫ് മാധ്യമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീൽ യുഎഇ കോൺസുൽ ജനറലിന്‌ നേരിട്ട് കത്തെഴുതിയെന്നാണ്  സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ വെളിപ്പെടുത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ പ്രോട്ടോക്കോൾ ലംഘിച്ച് ജലീൽ കോൺസുലേറ്റ് ജനറലുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്‌ന ആരോപിച്ചിരുന്നു.

Advertising
Advertising

ജലീൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ മാധ്യമത്തിനെതിരെ കത്തെഴുതിയ കാര്യം സ്ഥിരീകരിച്ചു. കോവിഡ് കാലത്ത് ഗൾഫിൽ മരിച്ച പ്രവാസികളുടെ ഫോട്ടോവെച്ച് മാധ്യമം പ്രസിദ്ധീകരിച്ച ഫീച്ചറാണ് കത്തെഴുതാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ നിജസ്ഥിതി അറിയാനാണ് കത്തെഴുതിയതെന്നും നിരോധനം ആവശ്യപ്പെട്ടിട്ടില്ലെന്നും ജലീൽ വ്യക്തമാക്കിയിരുന്നു. ഒരു മന്ത്രി കോൺസുൽ ജനറലിന് നേരിട്ട് കത്തെഴുതിയത് പ്രോട്ടോക്കോൾ ലംഘനമല്ലേ എന്ന ചോദ്യത്തിന് പ്രോട്ടോക്കോൾ ലംഘിച്ചാൽ എന്താണ് കുഴപ്പമെന്നായിരുന്നു ജലീലിന്റെ ചോദ്യം. 'ഡിയർ ബ്രദർ' എന്ന് അഭിസംബോധന ചെയ്താണ് കത്തയച്ചത്. അബ്ദുൽ ജലീൽ എന്ന തന്‍റെ ഔദ്യോഗിക നാമത്തിലാണ് കത്തയച്ചത്. പല എം.പിമാരും എം.എൽ.എമാരും കോൺസൽ ജനറലിന് കത്ത് കൊടുത്തിട്ടുണ്ട്. അതിന്‍റെ തെളിവ് തന്‍റെ പക്കലുണ്ടെന്നും ജലീൽ പറഞ്ഞു.

താൻ ജമാഅത്തെ ഇസ്ലാമിയെയും അവരുടെ രാഷ്ട്രീയത്തെയും നഖശിഖാന്തം എതിർക്കുന്നു. അതുപോലെ തന്നെയാണ് മാധ്യമത്തെയും. തനിക്ക് മാധ്യമത്തിൽനിന്നും മീഡിയ വണ്ണിൽനിന്നും നീതി ലഭിച്ചിട്ടില്ല. അതുകൊണ്ട് വ്യക്തിപരമായി മീഡിയവൺ നിരോധനത്തെക്കുറിച്ച് താനൊന്നും പറഞ്ഞിട്ടില്ല. താൻ സി.പി.എം അംഗമല്ല. ഗാന്ധി ചെയ്തപോലെ ഒരു കവിളിലടിച്ചാൽ മറ്റേ കവിൾ കാണിക്കാൻ ഞാനില്ല. രാജ്യവിരുദ്ധ പ്രവർത്തനത്തിന് നിങ്ങൾ തനിക്കെതിരെ പരാതി നൽകിക്കോളൂവെന്നും കെ.ടി. ജലീൽ പറഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News