സംസ്ഥാനം ഭീതികരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ മന്ത്രിക്കസേരകൾക്ക് വേണ്ടി ഘടകകഷികൾ കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കുന്നുവെന്ന് കുമ്മനം

തെരഞ്ഞെടുപ്പിന് ശേഷം ബംഗാൾ , ആസാം , തമിഴ് നാട് , പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ മന്ത്രിസഭ അധികാരമേറ്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സർക്കാരുണ്ടായി

Update: 2021-05-11 09:59 GMT

കേരളത്തില്‍ അധികാരത്തിലേറിയ ഭരണകക്ഷിക്ക് നാളിതുവരെ ഒരു മന്ത്രിസഭ രൂപീകരിച്ച് ഭരണ നിർവ്വഹണം നടത്താൻ കഴിയാത്തത് ജനവഞ്ചനയാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. കോവിഡ് മഹാമാരിയുടെ അതിരൂക്ഷമായ പ്രത്യാഘാതങ്ങളിൽപ്പെട്ട് ജനസമൂഹം കഷ്ടനഷ്ടങ്ങൾ സഹിക്കുമ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട മന്ത്രിമാർ ആരും അധികാരമേൽക്കാത്തതും കസേരകൾ ഒഴിഞ്ഞു കിടക്കുന്നതും ഖേദകരമാണെന്നും കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.

കുമ്മനത്തിന്‍റെ കുറിപ്പ്

കേരളത്തിൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഭരണകക്ഷിക്ക് നാളിതുവരെ ഒരു മന്ത്രിസഭ രൂപീകരിച്ച് ഭരണ നിർവ്വഹണം നടത്താൻ കഴിയാത്തത് ജനവഞ്ചനയാണ്.കോവിഡ് മഹാമാരിയുടെ അതിരൂക്ഷമായ പ്രത്യാഘാതങ്ങളിൽപ്പെട്ട് ജനസമൂഹം കഷ്ടനഷ്ടങ്ങൾ സഹിക്കുമ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട മന്ത്രിമാർ ആരും അധികാരമേൽക്കാത്തതും കസേരകൾ ഒഴിഞ്ഞു കിടക്കുന്നതും ഖേദകരമാണ്.

Advertising
Advertising

തെരഞ്ഞെടുപ്പിന് ശേഷം ബംഗാൾ , ആസാം , തമിഴ് നാട് , പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ മന്ത്രിസഭ അധികാരമേറ്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സർക്കാരുണ്ടായി.കേരളത്തിൽ മാത്രം ഫലം പ്രഖ്യാപിച്ച് നീണ്ട 18 ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രിസഭ അധികാരമേൽക്കാൻ പോകുന്നത്. വളരെ ഭീതിദവും ഉൽക്കണ്ഠാജനകവുമായ സംഭവവികാസങ്ങളിലൂടെ സംസ്ഥാനം കടന്നുപോകുമ്പോൾ മന്ത്രിക്കസേരകൾക്ക് വേണ്ടി ഘടകകഷികൾ കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കുന്നു. കഴിവതും വേഗം അധികാരമേറ്റ് പ്രശ്ന പരിഹാരത്തിന് സത്വര നടപടികൾ കൈക്കൊള്ളുകയാണ് അടിയന്തരാവശ്യം.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Bureau

contributor

Similar News