പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ബൈക്ക് കവർന്നു: പ്രതി പിടിയിൽ

തളിക്കുളം കച്ചേരിപ്പടി കാളാനി വീട്ടിൽ പ്രണവ് ദീപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Update: 2023-11-03 15:28 GMT

കുന്നംകുളം: കുന്നംകുളത്ത് പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ബൈക്ക് കവർന്ന സംഭവത്തിൽ പ്രതിയെ പൊലീസ്  അറസ്റ്റ് ചെയ്തു. തളിക്കുളം കച്ചേരിപ്പടി കാളാനി വീട്ടിൽ പ്രണവ് ദീപിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

പെരുമ്പിലാവ് സ്വദേശി കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് പ്രതി കവർന്നത്. ഒക്ടോബർ പന്ത്രണ്ടാം തീയതി രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. കേച്ചേരി ഭാഗത്ത് വെച്ച് കൃഷ്ണകുമാറിനെ പ്രണവ് ബൈക്കിൽ തടഞ്ഞുനിർത്തി. ശേഷം കുന്നംകുളം സ്റ്റേഷനിലെ പൊലീസുകാരനാണെന്ന് പറഞ്ഞ് ഇയാളെയും പുറകിലുണ്ടായിരുന്ന സുഹൃത്തിനെയും മർദിക്കുകയും ചെയ്തു. പിന്നീട് കൃഷ്ണകുമാറിനെ ബൈക്കിന് പുറകിലിരുത്തി കുറച്ചു ദൂരം ചെന്ന ശേഷം ബൈക്കിൽ നിന്ന് തള്ളിയിട്ട് ഇയാൾ കടന്നു കളയുകയായിരുന്നു.

Advertising
Advertising
Full View

സംഭവത്തിൽ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News