കുറ്റിപ്പുറത്ത് ലഹരി നിർമാണ ഫാക്ടറി കണ്ടെത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

നാട്ടുകാർക്ക് സംശയം തോന്നിയതിനെത്തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു

Update: 2022-02-12 05:12 GMT

മലപ്പുറം കുറ്റിപ്പുറത്ത് ലഹരി നിർമാണ ഫാക്ടറി കണ്ടെത്തി. എടച്ചലത്താണ് ഹാൻസടക്കമുള്ള ലഹരി വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറി കണ്ടെത്തിയത്. ലഹരി പാക്ക് ചെയ്യുന്ന ഉപകരണങ്ങളും വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ പുലർച്ചെയാണ് ഫാക്ടറി കണ്ടെത്തിയത്. നാട്ടുകാർക്ക് സംശയം തോന്നിയതിനെത്തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ഫാക്ടറിയില്‍ ഉണ്ടായിരുന്ന  പട്ടാമ്പി സ്വദേശിയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി കടത്താന് ഉപയോഗിച്ചിരുന്ന വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ലഹരി വസ്തുക്കൾ വാഹനത്തിലേക്ക് കയറ്റുന്നതിനിടെയാണ് പൊലീസ് എത്തി പ്രതികളെ പിടികൂടിയത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News