കുവൈത്ത് ബാങ്ക് തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

തട്ടിപ്പിന്റെ വ്യാപ്തിയും കേസുകളുടെ എണ്ണവും കണക്കിലെടുത്താണ് നടപടി

Update: 2025-09-30 10:01 GMT
Editor : Lissy P | By : Web Desk

കോട്ടയം: കുവൈത്ത് ബാങ്ക് തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറും. എല്ലാ കേസുകളിലും 20 ലക്ഷം രൂപയ്ക്ക് മുകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. കൂടുതൽ കേസുകൾ വരാനുള്ള സാധ്യതയും കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണം . കോട്ടയത്ത് എട്ടും എറണാകുളത്ത് നാല് കേസുകളുമാണ് രജിസ്ട്രർ ചെയ്തത്. കുവൈത്ത് അൽ അഹ് ലി ബാങ്കാണ് പരാതിക്കാർ. 

തട്ടിപ്പ് കേസ് പ്രതികൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. പ്രതികളായ മലയാളികൾ ഭൂരിഭാഗവും മറ്റു രാജ്യങ്ങലേക്ക് കുടിയേറിയതായാണ് പൊലീസ് നിഗമനം.  കുവൈത്തിലെ അൽ അഹ് ലി ബാങ്കിൽ നിന്നും 60 ലക്ഷം മുതൽ ഒന്നര കോടി രൂപ വരെ ലോണെടുത്ത ശേഷം മുങ്ങിയതായാണ് കേസ്. തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് രജിസ്ട്രർ ചെയ്ത കേസുകളുടെ എണ്ണം. കോട്ടയം ജില്ലയിലാണ് കൂടുതൽ കേസുകൾ. എട്ടുകേസുകളിലായി ആകെ ഏഴരക്കോടി രൂപയുടെ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വൈക്കത്ത് 86.65 ലക്ഷം രൂപയുടെ തട്ടിപ്പിൽ പടിഞ്ഞാറേനട സ്വദേശി ജിഷയാണ് പ്രതി.

Advertising
Advertising

കീഴൂർ സ്വദേശി റോബി മാത്യുവിനെയാണ് വെള്ളൂർ പൊലീസ് രജിസ്റ്റർ ചെയ്ത 61 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. ഏറ്റവും കൂടിയ തുകയുടെ തട്ടിപ്പ് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത 1.20 കോടിയുടെതാണ്. പ്രിയദർശൻ എന്ന വ്യക്തിക്കെതിരെയാണ് കേസ്.

അയർകുന്നം - 81 ലക്ഷം, കടുത്തുരുത്തിയിൽ 80 ലക്ഷത്തിന്റെ തട്ടിപ്പിനും കേസെടുത്തു. കൊങ്ങാണ്ടൂർ ടോണി പൂവേലിയിൽ, കടുത്തുരുത്തി സ്വദേശി റെജിമോൻ എന്നിവരാണ് പ്രതികൾ. ഉഴവൂർ സ്വദേശികളായ സിജോ മോൻ ഫിലിപ്പ്, ജോജോ മാത്യു, സുമിത മേരി എന്നിവർക്കെതിരെയാണ് കുറവിലങ്ങാട് പൊലീസിന്റെ കേസുകൾ.

73.17 ലക്ഷം, 86.45 ലക്ഷം, 61.90 ലക്ഷം എന്നീ രൂപയുടെ തട്ടിപ്പ് പ്രതികൾ നടത്തിയതായാണ് എഫ്‌ഐആർ. എറണാകുളം, മൂവാറ്റുപുഴ , കോതമംഗലം എന്നിവിടങ്ങളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News