കുവൈത്ത് തീപിടിത്തം; മരിച്ചത് 23 മലയാളികൾ

മൃതദേഹങ്ങൾ നാളെ രാവിലെ എട്ടരയോടെ കൊച്ചിയിലെത്തിക്കും

Update: 2024-06-13 16:29 GMT

കുവൈത്ത് സിറ്റി: കുവൈത്ത് മം​ഗഫിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ 23 മലയാളികളടക്കം 45 ഇന്ത്യക്കാർ മരിച്ചു. മരിച്ച മലയാളികളുടെ മൃതദേഹം നാളെ രാവിലെ എട്ടരയോടെ കൊച്ചി വിമാനത്താവളത്തിലെത്തിക്കും. അടുത്ത സംസ്ഥാനത്തുള്ളവരുടെ മൃതദേഹവും കൊച്ചിയിലെത്തിക്കും.

പത്തനംതിട്ട സ്വദേശികളായ സിബിൻ എബ്രഹാം, മുരളീധരൻ നായർ, ആകാശ് ശശിധരൻ നായർ, സാജു വർഗീസ്, തോമസ് ചിറയിൽ ഉമ്മൻ, കണ്ണൂർ സ്വദേശികളായ വിശ്വാസ് കൃഷ്ണൻ, നിതിൻ, അനീഷ് കുമാർ, കൊല്ലം സ്വദേശികളായ സുമേഷ് സുന്ദരൻ പിള്ള, ലൂക്കോസ്, സാജൻ ജോർജ്, ഷമീർ ഉമറുദ്ദീൻ, കോട്ടയം സ്വദേശികളായ ശ്രീഹരി പ്രദീപ്, സ്റ്റെഫിൻ എബ്രഹാം സാബു, ഷിബു വർ​ഗീസ്, മലപ്പുറം സ്വ​ദേശികളായ ബാഹുലേയൻ, നൂഹ്, തിരുവനന്തപുരം സ്വദേശികളായ ശ്രീജേഷ് തങ്കപ്പൻ നായർ, അരുൺ ബാബു, കാസർകോട് സ്വദേശികളായ രഞ്ജിത്, കേളു പൊൻമലേരി, ആലപ്പുഴ സ്വദേശിയായ മാത്യു തോമസ്, തൃശൂർ സ്വദേശിയായ ബിനോയ് തോമസ് എന്നിവരാണ് മരിച്ച മലയാളികൾ. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News