ക്ഷേത്രത്തിന് അവകാശപ്പെട്ട ഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ തട്ടിയെടുത്തതായി പരാതി
ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും, വിജിലൻസിനും പരാതി നൽകി
Update: 2025-12-07 15:01 GMT
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ ക്ഷേത്രത്തിന് അവകാശപ്പെട്ട ഭൂമി തട്ടിയെടുത്തതായി പരാതി. തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന് ലഭിക്കേണ്ട ഭൂമി ക്ഷേത്രം മാനേജർ ആയിരുന്ന ഉദ്യോഗസ്ഥൻ സ്വന്തം പേരിലേക്ക് മാറ്റി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും, വിജിലൻസിനും പരാതി നൽകി.
പാലക്കാട് ആലത്തൂർ താലൂക്കിലെ കുഞ്ഞിക്കാവു അമ്മയാണ് സ്വത്തുക്കൾ അന്നത്തെ ദേവസ്വം മാനേജരായ സുനിൽ കുമാറിന് ഒസ്യത്ത് എഴുതിവെച്ചത്. മരണശേഷം സ്വത്ത് വിറ്റ് ക്ഷേത്രത്തിലേക്ക് പണം നൽകണം എന്നായിരുന്നു ആവശ്യം. എന്നാൽ 2023 മുതൽ ഈ ഭൂമി കൈവശം വച്ച് ഉദ്യോഗസ്ഥൻ കഴിഞ്ഞമാസം തന്റെ പേരിലേക്ക് മാറ്റി. ഇതിനെതിരെ ആണ് തൃശൂർ സ്വദേശികളായ സുനിൽകുമാർ, ബാബുരാജ് എന്നിവർ പരാതി നൽകിയത്.