'എംഎൽഎ സ്ഥാനത്തിൻ്റെ മഹത്വം രാഹുൽ കാത്തുസൂക്ഷിക്കണം'; രാജി വെക്കണമെന്ന് എല്‍ഡിഎഫ്

സിപിഎം ആരെയും സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ടി.പി രാമകൃഷ്ണൻ

Update: 2025-08-25 06:36 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: ധാർമികത ഉയർത്തിപ്പിടിച്ച് രാഹുൽ മാങ്കൂട്ടത്തില്‍ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് എൽഡിഎഫ്. എംഎൽഎ സ്ഥാനത്തിൻ്റെ മഹത്വം രാഹുൽ  കാത്തുസൂക്ഷിക്കണമെന്ന് കൺവീനർ ടി.പി രാമകൃഷ്ണൻ പറഞ്ഞു. സിപിഎം ആരെയും സംരക്ഷിക്കുന്ന  നിലപാട് സ്വീകരിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പിനെ എൽഡിഎഫ് ഭയക്കുന്നില്ലെന്നും ടി.പി രാമകൃഷ്ണൻ ഡൽഹിയിൽ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്ത കോൺഗ്രസ് തീരുമാനം ഒത്തുതീർപ്പാണെന്ന് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചു .കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്ത ആളിനെ എന്തിനാണ്ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതെന്നും മന്ത്രി ചോദിച്ചു.

Advertising
Advertising

ഉമാ തോമസ് എംഎൽഎക്ക് നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു.കൂട്ടത്തോടെ ആക്രമിക്കുന്നത് ആശങ്കാജനകമാണെന്നും സമൂഹ വിരുദ്ധ നിലപാടാണ് കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിൽ നിന്ന് വരുന്നതെന്നും ഉമാ തോമസ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ പൊതിഞ്ഞുപിടിച്ച് സംരക്ഷിക്കാനാണ് കോൺഗ്രസ് ശ്രമമെന്നും മന്ത്രി ആരോപിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഇത്ര ജീർണമായ അവസ്ഥയിലൂടെ കോൺഗ്രസ് ഇതുവരെ കടന്നു പോയിട്ടില്ല .ഏത് ഉപതെരഞ്ഞെടുപ്പിനെയും നേരിടാൻ എൽഡിഎഫ് തയ്യാറാണ്. ബിജെപിക്ക് എംഎൽഎയും എംപിയെയും സൃഷ്ടിച്ച പാർട്ടിയാണ് കോൺഗ്രസെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News