Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിൽ എൽഡിഎഫിന് ഒരാശങ്കയുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒരാഴ്ചക്കുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് അദേഹം പറഞ്ഞു. നിലമ്പൂരിൽ ഇത്തവണയും യുഡിഎഫിന് മഴവിൽ സഖ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിനും വി.എസ് ജോയിക്കും പുറമെ മറ്റൊരാളെക്കൂടി കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. സന്ദീപ് വാര്യർ, വി.ടി ബൽറാം, അന്തരിച്ച മുൻ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി പ്രകാശിന്റെ ഭാര്യ സ്മിത പ്രകാശ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ പി.വി അൻവർ ഇടഞ്ഞതാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ നടത്തുന്നത് അന്തംകെട്ട നീക്കമാണെന്നും വേണ്ടി വന്നാൽ മത്സരിക്കുമെന്നും അൻവർ സൂചന നൽകിയിരുന്നു.