60 വർഷത്തെ കോൺഗ്രസ് ഭരണത്തിന് വിരാമം; പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് എൽഡിഎഫ്-ഐഡിഎഫ് സഖ്യം ഭരിക്കും
സിപിഎം വിമത എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു
Update: 2025-12-26 14:51 GMT
പാലക്കാട്: പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് എൽഡിഎഫ് - ഐഡിഎഫ് സഖ്യം ഭരിക്കും. സിപിഎം വിമത എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ എൽഡിഎഫിന് ഒൻപത് പേരായി. യുഡിഎഫിന് ഏഴ് മെമ്പർമാരാണുള്ളത്. ഇതോടെ പെരിങ്ങോട്ടുകുറിശ്ശിയുടെ ഭരണം 60 വർഷത്തിന് ശേഷം കോൺഗ്രസിന് നഷ്ടമാകും.
സ്വതന്ത്ര സ്ഥാനാർഥി യുഡിഎഫിനൊപ്പം നിൽക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും പിന്നീട് എൽഡിഎഫിനൊപ്പമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി കോൺഗ്രസ് അല്ലാത്ത ഭരണപക്ഷമുണ്ടാകാനുള്ള വഴി തുറന്നത്.