വേങ്ങരയിൽ മുസ്‍ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപന യോഗത്തിൽ കൂട്ടത്തല്ല്
20-ാം വാർഡിലാണ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്
Update: 2025-11-14 05:54 GMT
മലപ്പുറം: വേങ്ങരയിൽ മുസ്‍ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപന യോഗത്തിൽ കൂട്ടത്തല്ല്. വേങ്ങര പഞ്ചായത്ത് 20-ാം വാർഡിൽ ലീഗ് സ്ഥാനാർഥി പ്രഖ്യാപന യോഗത്തിലാണ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പഞ്ചായത്ത് മുസ്‍ലിം ലീഗ് പ്രസിഡന്റ് പറമ്പിൽ ഖാദറിനെ മത്സരിപ്പിക്കാനായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം.മുൻ വാർഡ് മെമ്പർ സി പി ഖാദറിന് വേണ്ടി മറ്റൊരു വിഭാഗം രംഗത്ത് വന്നു.ഇതോടെ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി.സ്ഥാനാർഥിയെ നിർണയിക്കാൻ കഴിയാതെ യോഗം പിരിഞ്ഞു.
updating