'ലീഗ് മതരാഷ്ട്രവാദികളുമായി ചേരുന്നു: ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലങ്ങളിലേക്ക് കടക്കുന്നു' എം.വി ഗോവിന്ദൻ
കാസ ക്രിസ്ത്യൻ ന്യൂനപക്ഷത്തിനിടയിൽ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന് എം.വി ഗോവിന്ദൻ
Update: 2025-03-06 14:58 GMT
കൊല്ലം: ന്യൂനപക്ഷ രാഷ്ട്രീയം പുതിയ തലത്തിലേക്ക് കടക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലീഗ് മതരാഷ്ട്രവാദികളുമായി ചേരുന്നുവെന്നും യുഡിഎഫ് വോട്ടുകൾ ബിജെപിയിലേക്ക് പോകുന്ന പ്രവണത വർദ്ധിക്കുന്നുവെന്നും വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മത രാഷ്ട്രവാദികളുമായുള്ള ലീഗിന്റെ സഖ്യം പാർട്ടിയുടെ അടിത്തറ തകർക്കും. മത രാഷ്ട്രവാദികളുമായി ചേർന്നാൽ എന്താണെന്നാണ് ലീഗിന്റെ ചോദ്യം. ഇതിന്റെ യഥാർത്ഥ ഉപഭോക്താവ് കോൺഗ്രസാണ്. സ്വന്തം സ്ഥാനാർത്ഥികളെ നിർത്തിയിരുന്ന ഇവർ ഇപ്പോൾ കോൺഗ്രസിനെ പിന്തുണയ്ക്കുന്നുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞുവെച്ചു.
അതേസമയം, കാസക്ക് പിന്നിൽ സംഘപരിവാറാണെന്നും കാസ ക്രിസ്ത്യൻ ന്യൂനപക്ഷത്തിനിടയിൽ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്ത കാണാം :