ലീഗ് സമ്മർദം; ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് യു.ഡി.എഫ്

ഗവർണറുടെ നിലപാടിനെതിരെ ഒരുമിച്ച് നിൽക്കുന്നത് സ്വാഗതാർഹമായ കാര്യമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

Update: 2022-12-07 12:19 GMT

തിരുവനന്തപുരം: ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് യു.ഡി.എഫ്. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ പിടിച്ചുവെക്കുന്നതിനെതിരെ പ്രതിപക്ഷനേതാവ് സഭയിൽ നിലപാടെടുത്തു. ബില്ല് പിടിച്ചുവെക്കാൻ ഗവർണർക്ക് അധികാരമില്ല. ഒപ്പിട്ടില്ലെങ്കിൽ സർക്കാർ കോടതിയെ സമീപിക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.

ഗവർണറുടെ നിലപാടിനെതിരെ ഒരുമിച്ച് നിൽക്കുന്നത് സ്വാഗതാർഹമായ കാര്യമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മുസ്‌ലിം ലീഗിന്റെ സമ്മർദത്തെ തുടർന്നാണ് ഗവർണർക്കെതിരെ നിലപാട് കടുപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്. ഗവർണർ കേന്ദ്രസർക്കാർ അജണ്ട നടപ്പാക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ലീഗ് നേതൃത്വം യു.ഡി.എഫിനെ അറിയിക്കുകയായിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News