'ഇടത് കൈകൊണ്ട് എഴുതുന്ന ഒന്നാം ക്ലാസ് വിദ്യാർഥിയെ വലത് കൈകൊണ്ട് എഴുതാൻ നിർബന്ധിച്ചു'; അധ്യാപകര്‍ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍

സ്കൂളിൽ ഇടത് കൈ കൊണ്ട് എഴുതാൻ ഒരു വിദ്യാർഥിയെയും അനുവദിക്കില്ലെന്ന് അധ്യാപകർ പറഞ്ഞതായാണ് രക്ഷിതാക്കളുടെ പരാതി

Update: 2025-10-29 02:39 GMT
Editor : ലിസി. പി | By : Web Desk

Photo| MediaOne

കോഴിക്കോട്: ഇടത് കൈകൊണ്ട് എഴുതുന്ന ഒന്നാം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ വലത് കൈ കൊണ്ട് എഴുതാൻ നിർബന്ധിച്ചതെന്ന് പരാതി. സ്കൂളിൽ ഇടത് കൈ കൊണ്ട് എഴുതാൻ ഒരു വിദ്യാർഥിയെയും അനുവദിക്കില്ലെന്ന് അധ്യാപകർ പറഞ്ഞതായാണ് രക്ഷിതാക്കളുടെ പരാതി.

കോഴിക്കോട് കുളങ്ങരപീഡികയിലെ ആസെൻറ് ഇംഗ്ലീഷ് സ്‌കൂളിനെതിരെയാണ് ആരോപണം. വിഷയത്തിൽ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് രക്ഷിതാക്കൾ പരാതി നൽകി.കോഴിക്കോട് കുളങ്ങരപീടികയിലെ ആസെൻറ് ഇംഗ്ലീഷ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും പരാതിയുണ്ട്.

സ്കൂളിൽ പോകാൻ കുട്ടി വിസമ്മതിച്ചതോടെ കാരണം അന്വേഷിച്ചപ്പോഴാണ് സ്കൂളിൽ നിന്ന് നേരിട്ട മാനസിക സമ്മർദം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂളിലെത്തി അധ്യാപകരോട് സംസാരിച്ച് ധാരണ ആയെങ്കിലും വീണ്ടും ഇടത് കൈ കൊണ്ടെഴുതുന്നത് അധ്യാപകർ വിലക്കി. വലത് കൈ കൊണ്ട് എഴുതുന്നത് മാത്രമേ അംഗീകരിക്കാനാവൂ എന്ന് അധ്യാപകർ പറഞ്ഞതായും രക്ഷിതാക്കൾ പറയുന്നു.

Advertising
Advertising

വലത് കൈകൊണ്ട് എഴുതുന്ന കുട്ടികൾ മതി,ഇടത് കൈകൊണ്ട് എഴുതുന്ന കുട്ടികൾ വേണ്ട.സ്‌കൂൾ മാറ്റണമെന്നാണ് പറയുന്നത്.ലോകത്ത് നിരവധി മഹാന്മാർ ഇടത് കൈകൊണ്ട് എഴുതുന്നവരാണെന്ന് പറഞ്ഞ് കൊടുത്തിട്ടും സ്‌കൂൾ അധികൃതർ അവയൊന്നും മുഖവിലക്കെടുത്തില്ല. ഇതേ സ്കൂളിൽ മറ്റൊരു വിദ്യാർഥിക്കും, സമാനമായ അനുഭവമുണ്ടായി. തുടർന്ന് സ്കൂൾ മാറ്റിയെന്നും ആക്ഷേപമുണ്ട്.സംഭവത്തിൽ രക്ഷിതാവ് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് പരാതി നൽകി. അതേസമയം, വിദ്യാർഥിയെ കൈ മാറ്റി എഴുതാൻ നിർബന്ധിച്ചിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News