'കെ.ടി.യുവിൽ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ അനധികൃതമായി തുടരുന്നു'; ഗുരുതര ആരോപണവുമായി വി.ഡി സതീശൻ

മുൻ എം.പി പി.കെ ബിജു ഉൾപ്പെടെയുള്ളവരാണ് അനധികൃതമായി സിൻഡിക്കേറ്റിൽ തുടരുന്നതെന്ന് വി.ഡി സതീശൻ

Update: 2023-02-10 07:14 GMT
Editor : afsal137 | By : Web Desk

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Advertising

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ആറ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ നിയമനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ അനധികൃതമായി തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിൻഡിക്കേറ്റ് അംഗങ്ങൾ നിയമസാധുത ഇല്ലാതെ തൽസ്ഥാനത്ത് തുടരുകയാണ്. ഇവെര അടിയന്തരമായി പുറത്താക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

നിയമനത്തിന് സാധുത നൽകിയ 2021ലെ ഓർഡിനൻസ് 2022 നവംബർ 14 ന് റദ്ദായതാണെന്നും അദ്ദേഹം അറിയിച്ചു. മുൻ എം.പി പികെ ബിജു ഉൾപ്പെടെയുള്ളവരാണ് അനധികൃതമായി സിൻഡിക്കേറ്റിൽ തുടരുന്നത്. ഇവർ കൈപ്പറ്റിയ 50 ലക്ഷത്തോളം രൂപ തിരിച്ചുപിടിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഓർഡിനൻസ് പ്രകാരമായിരുന്നു നിയമനം. പിന്നീട് നിയമം പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. പി കെ ബിജു ഉൾപ്പെടെ ഉള്ളവർ ഒന്നേകാൽ വർഷമായി നിയമ സാധുത ഇല്ലാതെ ആനുകൂല്യങ്ങൾ കൈപ്പറ്റുകയാണ്. കേരളത്തിലെ ഒരു സർവകലാശാലയിലും ഒരിക്കലും സംഭവിക്കാത്ത കാര്യമാണ് ഇതെന്നും ഇവരുടെ തീരുമാനങ്ങൾ റദ്ദാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

പിണറായി ഗാന്ധിജി വിഭാവനം ചെയ്ത സത്യഗ്രഹ സമരത്തെ പരിഹസിച്ചെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. സത്യാഗ്രഹ സമരത്തെ തള്ളിപ്പറയുന്നത് ഗാന്ധിജിയെ തള്ളിപ്പറയുന്നതിന് തുല്യമാണ്. മുമ്പ് ചെയ്ത സമരങ്ങളിൽ നിന്ന് യു ടേൺ അടിക്കുന്നതാണ് പിണറായിയുടെ ശീലം. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ജനങ്ങളുടെ മേൽ അധികനികുതിയായി അടിച്ചേൽപ്പിക്കുന്നതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News