ദേഹത്ത് മുള്ളൻ പന്നിയുടെ മുള്ളുകൾ; തിരുവമ്പാടിയില്‍ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി

പ്രദേശത്ത് പുള്ളിപ്പുലിയെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു

Update: 2023-12-11 10:30 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: തിരുവമ്പാടി മുത്തപ്പൻപുഴയിൽ റോഡരികിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി. മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ച നിലയിലായിരുന്നു പുള്ളിപ്പുലി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് പുലർച്ചെ പാൽ സംഭരിക്കാൻ പോയ പ്രദേശവാസിയായ ഓട്ടോ ഡ്രൈവറാണ് റോഡിൽ പുള്ളി പുലി ചത്തു കിടക്കുന്നത് കണ്ടത്.

ദേഹമാസകലം മുള്ളൻ പന്നിയുടെ മുള്ളുകൾ തറച്ച നിലയിലായിരുന്നതിനാൽ  മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്നാണ് നിഗമനം. മുത്തപ്പുഴ - മറിപ്പുഴ ഭാഗത്ത് പുള്ളിപ്പുലിയുടെ ആക്രമണം മുമ്പ് പലപ്പോഴും നടന്നതായി നാട്ടുകാർ പറയുന്നു . രണ്ടുമാസം മുമ്പ്  കർഷകന്റെ മൂരി കിടാവിനെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നിരുന്നുവെന്നും പ്രദേശത്തിന്റെ പല ഭാഗത്തായി പുള്ളിപ്പുലിയെ കണ്ടിരുന്നതായും നാട്ടുകാർ പറയുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News