'അച്ഛന്റെ വിരൽ തുമ്പിൽ പിടിച്ച് നടക്കുന്നത് പോലെ': ഔദ്യോഗിക വാഹനം ഏറ്റുവാങ്ങിയതിന് പിന്നാലെ വൈകാരിക കുറിപ്പുമായി എ.പി സ്മിജി

അന്തരിച്ച മലപ്പുറം ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന എ.പി ഉണ്ണികൃഷ്ണന്റെ മകളാണ് സ്മിജി

Update: 2026-01-17 06:12 GMT

മലപ്പുറം: വെറുമൊരു യാത്രയല്ല, അച്ഛന്റെ വിരൽ തുമ്പിൽ പിടിച്ച് നടക്കുന്നത് പോലെ തോന്നുന്നുവെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സ്മിജി. പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് മുസ്‌ലിം ലീഗ് അംഗം സ്മിജിയുടെ പ്രതികരണം. 

'മാറ്റമില്ലാത്തത് ഈ കാറിനും ഇതിനുള്ളിലെ അച്ഛന്റെ ഓർമ്മകൾക്കും മാത്രമെന്നാണ് സ്മിജി ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. 2015ൽ അച്ഛൻ സഞ്ചരിച്ച അതേ വഴിയിലൂടെ, അതേ സീറ്റിലിരുന്ന് ഇന്ന് ഞാൻ യാത്ര ചെയ്യുമ്പോൾ, അത് വെറുമൊരു യാത്രയല്ല അച്ഛന്റെ വിരൽത്തുമ്പിൽ പിടിച്ച് നടക്കുന്നത് പോലെയാണ് തോന്നുന്നതെന്നാണ് സ്മിജി കുറിക്കുന്നത്.

Advertising
Advertising

അന്തരിച്ച മലപ്പുറം ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ മകളാണ് സ്മിജി. ജനറല്‍ വനിതാ സീറ്റിലേക്കാണ് എസ് സി അംഗത്തെ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റാക്കിയത്.  പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്മിജിയെ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചിരുന്നത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

"അന്ന് അച്ഛൻ; ഇന്ന് ഞാൻ. മാറ്റമില്ലാത്തത് ഈ കാറിനും ഇതിനുള്ളിലെ അച്ഛന്റെ ഓർമ്മകൾക്കും മാത്രം."

വർഷങ്ങൾക്കു മുൻപ്, മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മുറ്റത്ത് അച്ഛൻ (എ.പി. ഉണ്ണികൃഷ്ണൻ) ഈ കാറിൽ വന്നിറങ്ങുമ്പോൾ ആ മുഖത്തുണ്ടായിരുന്ന പുഞ്ചിരിയും നാടിനോടുള്ള കരുതലും ഇന്നും എന്റെ മനസ്സിലുണ്ട്. 2015-ൽ അച്ഛൻ സഞ്ചരിച്ച അതേ വഴിയിലൂടെ, അതേ സീറ്റിലിരുന്ന് ഇന്ന് ഞാൻ യാത്ര ചെയ്യുമ്പോൾ, അത് വെറുമൊരു യാത്രയല്ല; അച്ഛന്റെ വിരൽത്തുമ്പിൽ പിടിച്ച് നടക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്.

ഇതിനെല്ലാം കടപ്പാട് എന്നെ രണ്ട് കൈ നീട്ടി സ്വീകരിച്ച നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകി എന്നെ വൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനങ്ങളായ നിങ്ങളോടും എന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച അച്ഛൻ നെഞ്ചോട് ചേർത്തുപിടിച്ച പാണക്കാട് കുടുബത്തോടും എന്റെ പാണക്കാട് തങ്ങളോടും പികെ കുഞ്ഞാലിക്കുട്ടി സാഹിബിനോടും എൻറെ പാർട്ടിയോടും പാർട്ടിയിലെ സഹപ്രവർത്തകരോടുമാണ് ………

ഔദ്യോഗിക വാഹനം ഇന്ന് ഏറ്റുവാങ്ങിയപ്പോൾ ……….

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News