'വിഴിഞ്ഞം, കെ.റെയിൽ വിഷയങ്ങളിൽ വീഴ്ച പറ്റി'; സർക്കാറിനെതിരെ എൽ.ജെ.ഡി

'മാധ്യമങ്ങളിൽ മാത്രമുള്ള പാർട്ടിയാണ് സി.പി.ഐ'

Update: 2022-12-06 04:03 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ഇടത് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളും വിമർശനങ്ങളുമായി ഘടക കക്ഷിയായ എൽ.ജെ.ഡി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇടതുപക്ഷ സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്നും പിറകോട്ട് പോകുന്നതായി സംശയിക്കുന്നുവെന്നും രാഷ്ട്രീയ പ്രമേയത്തിൽ എൽജെഡി കുറ്റപ്പെടുത്തി. തൃശൂരിൽ നടന്ന പഠന ക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് വിമർശനം. മറ്റ് ഘടക കക്ഷികൾക്കും വിമർശനമുണ്ട്. വെറും മാധ്യമങ്ങളിൽ മാത്രമുള്ള പാർട്ടിയാണ് സി.പി.ഐയെന്നാണ് പരിഹാസം. കേരള കോൺഗ്രസ് എം, ബാലകൃഷ്ണപിള്ള, സ്‌കറിയ വിഭാഗം, ജനാധിപത്യ കേരള കോൺഗ്രസുകളും കോൺഗ്രസ് അവശിഷ്ടങ്ങളായ എൻ.സി.പിയും, കോൺഗ്രസ് എസും മുസ്‌ളീം ലീഗിൻറെ ജൂനിയർ രൂപമായ ഐ.എൻ.എല്ലും ഇടതുപക്ഷ ചേരിക്ക് രാഷ്ട്രീയ സംഭാവന നൽകുന്ന പാർട്ടികളല്ലെന്നും പ്രമേയത്തിൽ പറയുന്നു.

സംഘടനാ ചുമതലയുള്ള സെക്രട്ടറി വിൻസെൻറ് പുത്തൂരാണ് പ്രമേയം അവതരിപ്പിച്ചത്. എം.വി ശ്രേയാംസ്‌കുമാർ അടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത ക്യാമ്പിലായിരുന്നു വിമർശനം.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News