തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; മൂന്ന് ടേം വ്യവസ്ഥയിൽ ഇളവുമായി മുസ്‌ലിം ലീഗ്‌

'മൂന്നു തവണ ജനപ്രതിനിധികളായവർക്ക് ഇളവുണ്ടാവില്ല'

Update: 2025-10-22 10:07 GMT

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മൂന്ന് ടേം വ്യവസ്ഥയിൽ ഇളവുമായി മുസ്‌ലിം ലീഗ്‌ . വിജയത്തിന് അനിവാര്യമെങ്കിൽ മൂന്നു ടേം വ്യവസ്ഥയുടെ പേരിൽ സീറ്റ് നിഷേധിക്കരുതെന്നും ബന്ധപ്പെട്ട കമ്മിറ്റികളുടെ ഐകകണ്‌ഠ്യേനയുള്ള ശിപാർശയുടെ അടിസ്ഥാനത്തിൽ സീറ്റ് നൽകണം എന്നുമാണ് സംസ്ഥാന ജനറൽ സെക്രട്ടറി ജില്ല അധ്യക്ഷൻമാർക്കും ജനറൽ സെക്രട്ടറിമാർക്കും അയച്ച കത്തിൽ പറയുന്നത്. എന്നാൽ, മൂന്നു തവണ ജനപ്രതിനിധികളായവർക്ക് ഇളവുണ്ടാവില്ല. തെരഞ്ഞെടുപ്പിനായുള്ള പാർലമെന്ററി ബോർഡുകളിലേക്ക് വനിത പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ലീഗ് സംസ്ഥാനകമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്.

മൂന്നു ടേം നിബന്ധന കർശനമായി നടപ്പാക്കിയ കഴിഞ്ഞ തവണ പലിയിടങ്ങളിലും മുതിർന്ന നേതാക്കൾ പലരും സ്വതന്ത്രരായി മത്സരിക്കുന്ന സാഹചര്യമുണ്ടായി. ഇത്തവണ അത് ഒഴിവാക്കാനാണ് സംസ്ഥാന നേതൃത്വം ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. മൂന്ന് ടേം നിബന്ധന ഇത്തവണയും കർശനമായി നടപ്പാക്കും എന്ന വിവരമാണ് ആദ്യം പുറത്തുവന്നിരുന്നത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News