കോഴിക്കോട് പേരാമ്പ്രയിൽ മാവോയിസ്റ്റുകൾ എത്തിയതായി നാട്ടുകാർ

Update: 2021-08-18 11:41 GMT
Editor : ijas

കോഴിക്കോട് പേരാമ്പ്രയിൽ മാവോയിസ്റ്റുകൾ എത്തിയതായി നാട്ടുകാർ. കോഴിക്കോട് പേരാമ്പ്ര മുതുകാടിനടുത്തുള്ള നാലാം ബ്ലോക്കില്‍ ഇന്നലെ രാത്രി മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. സംഘത്തില്‍ ഒരു സ്ത്രീയുണ്ടായിരുന്നതായും ആയുധധാരികളായിരുന്നെന്നും പറയുന്നു. വീടുകളിലെത്തിയ ഇവര്‍ ഭക്ഷണം ആവശ്യപ്പെട്ടതായും മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ വീടുകളില്‍ ചാര്‍ജ് ചെയ്തതായും പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു.

സംഭവത്തില്‍ പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. തണ്ടര്‍ ബോള്‍ട്ട് അടക്കമുള്ള സേനാ വിഭാഗങ്ങള്‍ പ്രദേശത്ത് എത്തുമെന്നും അറിയിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News