പഞ്ചായത്ത് ഓഫീസിന്റെ പൂട്ട് മണലും പശയും ഉപയോഗിച്ച് തകരാറിലാക്കി; ജീവനക്കാര്‍ പുറത്ത് നിന്നത് രണ്ടുമണിക്കൂറോളം
കോഴിക്കോട് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിലാണ് സംഭവം
Update: 2025-06-09 08:16 GMT
കോഴിക്കോട്: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ പൂട്ട് തകരാറിലാക്കി.ഓഫീസില്‍ പ്രവേശിക്കാന്‍ കഴിയാതെ ജീവനക്കാര്‍ ഏറെ നേരം പുറത്ത് കാത്തുനില്‍ക്കേണ്ടി വന്നു.
ഇന്ന് രാവിലെ ജീവനക്കാര്‍ ഓഫീസ് തുറക്കാന്‍ എത്തിയപ്പോഴാണ് ഗേറ്റിന്‍റെ പൂട്ട് തകരാറിലാക്കിയ നിലയില്‍ കണ്ടെത്തിയത്. മണലും പശയും ഉപയോഗിച്ചാണ് പൂട്ട് തകരാറിലാക്കിയത്.ഓഫീസിന്‍റെ പൂട്ടും സമാനരീതിയില്‍ തകരാറിലാക്കിയിരുന്നു. പൊലീസ് എത്തി പൂട്ട് പൊളിച്ച് ജീവനക്കാരെ അകത്ത് കയറ്റുകയായിരുന്നു.
രണ്ടുമണിക്കൂറിലേറെ പരിശ്രമിച്ചതിന് ശേഷമാണ് ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ക്കും അകത്തേക്ക് കടക്കാനായത്. സംഭവത്തില്‍ പൊലീസ് സിസിടിവി അടക്കം പരിശോധിച്ചു വരികയാണ്.