ലോക്സഭ തെരഞ്ഞെടുപ്പ്: സൂക്ഷ്മ പരിശോധനയില്‍ 86 പേരുടെ പത്രിക തള്ളി

നിലവിലുള്ളത് 204 സ്ഥാനാര്‍ഥികള്‍

Update: 2024-04-05 15:25 GMT
Editor : ദിവ്യ വി | By : Web Desk
Advertising

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമപരിശോധനയില്‍ 86 പേരുടെ പത്രിക തള്ളി. ഇതോടെ നിലവില്‍ 204 സ്ഥാനാര്‍ഥികളാണുള്ളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപമാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

നാമനിര്‍ദേശ പത്രിക സമര്‍പ്പണം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 290 സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്.

ഏറ്റവും കൂടുതല്‍ പേര്‍ സ്ഥാനാര്‍ഥികളായുള്ളത് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലാണ്. ഇവിടെ 14 പേരാണ് സ്ഥാനാര്‍ഥികള്‍. മൂന്ന് പത്രികകള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് 13 സ്ഥാനാര്‍ഥികളാണുള്ളത്. 9 പത്രികകളാണ് തള്ളിയത്. ആറ്റിങ്ങലില്‍ ഏഴ് പത്രിക തള്ളി. നിലവില്‍ ഏഴ് സ്ഥാനാര്‍ഥികളാണുള്ളത്. കൊല്ലത്ത് 12, പത്തനംതിട്ട 8, മാവേലിക്കര 10, ആലപ്പുഴ 11, കോട്ടയം 14, ഇടുക്കി 8, എറണാകുളം 10, ചാലക്കുടി 12, തൃശൂര്‍ 10, ആലത്തൂര്‍ 5, പാലക്കാട് 11, പൊന്നാനി 8, മലപ്പുറം 10, വയനാട് 10, കോഴിക്കോട് 13, വടകര 11, കണ്ണൂര്‍ 12, കാസര്‍കോട് 9 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ നിലവിലെ കണക്ക്.

Full View

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News