പെരിയയിൽ വീണ്ടും ട്വിസ്റ്റ്; വൈസ് പ്രസിഡൻ്റ് സ്ഥാനം യുഡിഎഫിന്

രാവിലെ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചിരുന്നു

Update: 2025-12-29 17:14 GMT

കാസർകോട്: കാസർകോട് പുല്ലൂർ-പെരിയ ​ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം യുഡിഎഫിന്. കോൺ​ഗ്രസിൻ്റെ അഡ്വ. ബാബുരാജുവിനെ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തു. എൽഡിഎഫ് അംഗം വി.കെ നളിനിയുടെ വോട്ട് അസാധുവായി. ബിജെപി അംഗം തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.

രാവിലെ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചിരുന്നു. ഡോ. സി കെ സബിത പഞ്ചായത്ത് പ്രസിഡൻ്റായി. എൽഡിഎഫിനും യുഡിഎഫിനും ഒമ്പത് വീതം വോട്ട് കിട്ടിയതോടെ നറുക്കെടുക്കുകയായിരുന്നു. ബിജെപിയുടെ അംഗം സന്തോഷ് കുമാർ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തില്ല.

യുഡിഎഫ് മെമ്പർമാർ വോട്ടെടുപ്പിന് എത്താത്തിനെതുടർന്ന് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് മാറ്റിയത്. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലെ തർക്കമാണ് വിട്ടുനിൽക്കാൻ കാരണം. ബിജെപി അംഗവും തെരഞ്ഞെടുപ്പിനായി എത്തിയിരുന്നില്ല. ബിജെപി അംഗം കൂടി വിട്ടുനിന്നതോടെ കോറം തികയാത്തതിനെ തുടർന്ന് വരണാധികാരി തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുകയായിരുന്നു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News