യു.എ.പി.എ നടപ്പാക്കൽ തന്റെ ഉത്തരവാദിത്തമെന്ന് ലോക്നാഥ് ബെഹ്‌റ

Update: 2021-06-27 08:23 GMT
Advertising

യു.എ.പി.എ പാർലമെന്റ് പാസ്സാക്കിയ നിയമമാണെന്നും അത് നടപ്പാക്കൽ തന്റെ ഉത്തരവാദിത്തമാണെന്നും സ്ഥാനമൊഴിയുന്ന കേരള പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ. മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊടകര കുഴല്പണക്കേസിനാധാരമായ സംഭവം സംഘടിതമായ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ മക്കോക്ക മാതൃകയിൽ കേരളത്തിൽ നിയമം നടപ്പാക്കണമെന്നും ബെഹ്‌റ പറഞ്ഞു." കുറ്റകൃത്യങ്ങള്‍ തടയാന്‍ ഈ നിയമം നടപ്പാക്കണമെനന്ന് സർക്കാറിന് ശിപാർശ നല്‍കി. പൊലീസിന് കൊടുക്കുന്ന മൊഴി പോലും മഹാരാഷ്ട്രയില്‌‍ തെളിവായി സ്വീകരിക്കും. "- അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കില്ലെന്നും ലോക്നാഥ് ബെഹ്‌റ പറഞ്ഞു. പൊലീസ് പരിശീലനത്തില്‍ ഇത് കൈകാര്യം ചെയ്യാന്‍ പ്രത്യേക പരിശീലനം നല്‍കും. പരാതി അറിയിക്കാന്‍ ഫോണില്‍ മിസ്ഡ് കാൾ അടിച്ചാൽ പൊലീസ് എത്തുന്ന സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 18 ടൗണുകളിൽ നടപ്പാക്കിയ പിങ്ക് പെട്രോളിംഗ് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും.

രാജ്യത്ത് തന്നെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കൂടുകയാണെന്നും കേരളത്തില്‍ പോലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. "മറ്റുള്ള സംസ്ഥാനങ്ങളെ പോലെയല്ല കേരളം.എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് എല്ലാവരും പരിശോധിക്കണം.വിസ്മയയുടെ കേസില്‍ എന്താണ് ഉണ്ടായത്? ആവശ്യപ്പെട്ട എല്ലാം ഭർത്താവിന് കൊടത്തില്ലേ? " കേസിൽ നിയമം അനുസരിച്ചുള്ള നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു


Full View


Full View

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News