കോഴിക്കോട് പുതിയ സ്റ്റാൻഡിലെ തീപിടിത്തം: ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം; അഗ്നിരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയിൽ പ്രതിഷേധം

തകരഷീറ്റുകൊണ്ടുണ്ടാക്കിയ കെട്ടിടഭാഗങ്ങള്‍ക്ക് അനുമതി നല്കിയതിലടക്കം കോർപറേഷനെതിരെയും വിമർശനം ഉയരുന്നുണ്ട്

Update: 2025-05-19 00:52 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: കോഴിക്കോട് പുതിയ സ്റ്റാൻ്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം മണിക്കൂറുകൾ നീണ്ട ആശങ്കയാണ് നഗരത്തിൽ സൃഷ്ടിച്ചത്. ഇന്നലെ വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീ രാത്രി 11 മണിയോടെ നിയന്ത്രണ വിധേയമാക്കിയത്. വെല്ലുവിളികളെ അതിജീവിച്ചാണ് തീ അണക്കാനുള്ള ദൗത്യം പൂർത്തിയായത്

നഗരത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാകാന്‍ വൈകിയത് നിരവധി ചോദ്യങ്ങളുയർത്തുന്നുണ്ട്. നഗരത്തിലെ ഫയർസ്റ്റേഷന്‍ ഒഴിവാക്കിയത് മുതല്‍ കോർപറേഷന്‍റെ അലംഭാവം വരെയുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് ചർച്ചയാക്കുന്നു.

നഗരത്തിലുണ്ടായിരുന്ന ഏക ഫയർ സ്റ്റേഷനായ ബീച്ച് ഫയർ സ്റ്റേഷന്‍ ഒഴിവാക്കിയതോടെ നഗരത്തില്‍ തീപിടിത്തമുണ്ടായാല്‍ ആദ്യം തന്നെ നിയന്ത്രണവിധേയമാക്കാനുള്ള സാധ്യതയാണ് നഷ്ടമായത്. ഈ തീപിടിത്തത്തില്‍ ആ കുറവ് പ്രകടമായി. ആധുനിക സംവിധാനങ്ങളോടെയുള്ള ഒരു ഫയർ എഞ്ചിന്‍ പോലും ഇല്ലാത്തതും തീ നിയന്ത്രണമാക്കുന്നതിനെ വൈകിപ്പിച്ചു

Advertising
Advertising

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീപിടിത്തതിന് പിന്നാലെ ഇതും കൂടി ഉണ്ടായതോടെ സർക്കാർ സംവിധാനങ്ങളുടെ പരിമിതികളെക്കുറിച്ച വിമർശനം പ്രതിപക്ഷം ശക്തമാക്കി. തകരഷീറ്റുകൊണ്ടുണ്ടാക്കിയ കെട്ടിടഭാഗങ്ങള്‍ക്ക് അനുമതി നല്കിയതിലടക്കം കോർപറേഷനെതിരെയും വിമർശനം ഉയരുന്നുണ്ട്.

അഗ്നിരക്ഷാ സംവിധാനങ്ങള്‍ വർധിപ്പിക്കണമെന്നതടക്കം വിഷയങ്ങള്‍ ഉയർത്തി കോർപറേഷനും സർക്കാരിനുമെതിരെ പ്രക്ഷോഭത്തിനിറങ്ങാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News