കെ.കെ.ശൈലജ മാത്രമല്ല കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്ന് എം.എ ബേബി

ഭാവി കൂടി കണക്കിലെടുത്താണ് പുതിയ ടീമിനെ വാർത്തെടുത്തത്

Update: 2021-05-18 12:15 GMT
Editor : Roshin | By : Web Desk

കെ.കെ.ശൈലജ മാത്രമല്ല കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ തോമസ് ഐസക്കിനും ജി സുധാകരനും എംവി ജയരാജനും അവസരം കൊടുക്കേണ്ടേ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ ചോദ്യങ്ങള്‍ക്ക് ജനം മറുപടി തന്നുകഴിഞ്ഞതാണ്. കെ.കെ.ശൈലജ മാത്രമല്ല കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഭാവി കൂടി കണക്കിലെടുത്താണ് പുതിയ ടീമിനെ വാർത്തെടുത്തത്. ഒട്ടേറെ മികച്ച പദ്ധതികൾ പുതിയ സർക്കാറിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും എംഎ ബേബി പറഞ്ഞു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News