മഅ്ദനിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; വെന്റിലേറ്ററിൽനിന്ന് മാറ്റി

മഅ്ദനി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

Update: 2024-04-02 14:32 GMT

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസമായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുന്ന മഅ്ദനിയെ വെന്റിലേറ്ററിൽനിന്ന് മാറ്റി. അദ്ദേഹം ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽതന്നെ ചികിത്സയിൽ തുടരുകയാണ്.

ശ്വസന സംബന്ധമായ പരിശോധനകൾക്ക് ശേഷം വെന്റിലേറ്റർ സഹായം ഒഴിവാക്കിയെങ്കിലും കൃത്രിമ ശ്വാസം നൽകുന്ന ഉപകരണം വഴിയാണ് ശ്വസിക്കുന്നത്. ഹൃദയ സംബന്ധമായ പരിശോധനകളുടെ ഭാഗമായി മഅദനിയെ ഇന്നലെ ആൻജിയോഗ്രാമിന് വിധേയമാക്കിയിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് ആൻജിയോഗ്രാം ടെസ്റ്റിന് ശേഷം ഡോക്ടർമാർ അറിയിച്ചു. ക്രമാതീതമായി ഉയർന്നിരുന്ന രക്തസമ്മർദ്ദം ഇപ്പോഴും നിയന്ത്രണത്തിലായിട്ടില്ല. നെഫ്രോളജിസ്റ്റ് ഡോക്ടർ മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ പരിശോധനകളും ചികിത്സയും തുടരുകയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News