നൂതന പഠന-കരിയർ സാധ്യതകളുമായി 'മാധ്യമം എജുകഫേ’; കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയിലേക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു

നാളെയുടെ വാഗ്ദാനങ്ങളാകേണ്ട കഴിവുറ്റ തലമുറയെ വാർത്തെടുക്കാൻ കൃത്യമായ ആസൂത്രണത്തോടെയാണ് എജുകഫേ എത്തുക

Update: 2025-03-14 05:41 GMT
Editor : സനു ഹദീബ | By : Web Desk

കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേള ‘മാധ്യമം എജുകഫേ’യിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം. അഞ്ച് വേദികളിലായാണ് ഇത്തവണ മാധ്യമം എജുകഫേ അരങ്ങേറുക. നൂതന പഠന-കരിയർ സാധ്യതകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുത്തൻ പതിപ്പായാണ് 'എജുകഫേ 2025' വിദ്യാർഥികൾക്ക് മുന്നിലേക്കെത്തുന്നത്.

നാളെയുടെ വാഗ്ദാനങ്ങളാകേണ്ട കഴിവുറ്റ തലമുറയെ വാർത്തെടുക്കാൻ കൃത്യമായ ആസൂത്രണത്തോടെയാണ് എജുകഫേ എത്തുക. ഏപ്രിൽ 8, 9 തീയതികളിൽ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിലും ഏപ്രിൽ 11, 12 തീയതികളിൽ കണ്ണൂർ ഇ.കെ. നായനാർ അക്കാദമിയിലും ഏപ്രിൽ 15, 16 തീയതികളിൽ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലും ഏപ്രിൽ 24, 25 തീയതികളിൽ കൊച്ചി ചാക്കോളാസ് പവലിയൻ ഇവന്റ് സെന്റർ, കളമശ്ശേരിയിലും ഏപ്രിൽ 27, 28 തീയതികളിൽ കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം ​ശ്രീനാരായണ കൾച്ചറൽ സെന്ററിലും എജുകഫേ നടക്കും.

Advertising
Advertising

ജി.സി.സി രാജ്യങ്ങളിലും കേരളത്തിലും ഏറ്റവും വലിയ എജുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റിവൽ എന്ന ഖ്യാതി സ്വന്തമാക്കിക്കഴിഞ്ഞ മാധ്യമം ‘എജുകഫേ’ ഇതിനോടകംതന്നെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഹൃദയത്തിൽ ഇടംപിടിച്ചുകഴിഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി വിദ്യാർഥികൾക്കും, ഇനിയെന്ത് കരിയർ തെരഞ്ഞെടുക്കണമെന്ന് ആശയക്കുഴപ്പത്തിൽ നിൽക്കുന്നവർക്കും മത്സര പരീക്ഷകൾ നേരിടാനൊരുങ്ങുന്നവർക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ-കരിയർ സംബന്ധമായ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരവുമായാണ് എജുകഫേ എത്തുക.

വിദ്യാർഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പഠന സംബന്ധമായ ആശങ്കകൾ പരിഹരിക്കുന്നതിനും പ്രത്യേക സൈക്കോളജി-കൗൺസലിങ് സെഷനുകളും പ്രത്യേക സ്റ്റാളുകളും എജുകഫേയിലുണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-റോബോട്ടിക്സ് സംബന്ധമായ കരിയറും പഠന സാധ്യതകളും വിശകലനം ചെയ്യുന്ന നിരവധി സെഷനുകൾ എജുകഫേയുടെ ഭാഗമായി നടക്കും. റോബോട്ടിക്സ് ഉൾപ്പെടെയുള്ളവയുടെ വർക് ഷോപ്പുകളും പ്രദർശനവും അരങ്ങേറും.

അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധനേടിയ വിദഗ്ധരായിരിക്കും സെഷനുകൾ നയിക്കുക. വിദേശ പഠന സാധ്യതകളും വിദേശത്തെ പ്രധാന കോഴ്സുകളും കരിയർ സാധ്യതകളും പരിചയപ്പെടുത്തുന്നതിന് പ്രത്യേകം സംവിധാനംതന്നെ എജുകഫേയിൽ ഒരുങ്ങും. കരസേന, നാവികസേന, വ്യോമസേന, പൊലീസ് ഉൾപ്പെടെയുള്ള പ്രഫഷനൽ യൂനിഫോം കരിയറുമായി ബന്ധപ്പെട്ട സ്റ്റാളുകളും കരിയർ സാധ്യതകൾ ചർച്ചചെയ്യുന്ന സെഷനുകളും എജുകഫേയുടെ ഭാഗമാവും. കേന്ദ്ര സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ടും പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരങ്ങൾ നൽകാൻ വിദഗ്ധർ എജുകഫേയിലെത്തും.

കൂടാതെ സി.വി തയാറാക്കൽ, അഭിമുഖ പരീക്ഷയെ നേരിടൽ തുടങ്ങിയവക്കും പ്രത്യേക സെഷനുകളും വർക് ഷോപ്പുകളുമുണ്ടാകും. സിവിൽ സർവിസ്, മെഡിക്കൽ, എൻജിനീയറിങ്, കോമേഴ്സ്, മാനേജ്മെന്റ് പഠനം, ഹ്യുമാനിറ്റീസ്, സൈക്കോളജി തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട സെഷനുകളും സ്റ്റാളുകളും എജുകഫെയുടെ ഭാഗമാവും. കൂടാതെ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, ക്വിസ് മത്സരങ്ങൾ, എജുടെയിൻമെന്റ് ആക്ടിവിറ്റികൾ രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേകം സെഷനുകൾ തുടങ്ങിയവയും എജുകഫേയിലുണ്ടാകും.

ഇന്റർനാഷനൽ ലെവൽ മോട്ടിവേഷനൽ സ്പീക്കേർസുമായി സംവദിക്കാനുള്ള അവസരവും വിദേശ സർവകലാശാലകളിൽനിന്നടക്കമുള്ള പ്രതിനിധികളെ നേരിട്ട് കണ്ട് സംശയനിവാരണത്തിനുള്ള സൗകര്യവും എല്ലാം എജുകഫേയിലുണ്ടാകും. കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിലെ എജുകഫേയുടെ മുഖ്യ പ്രായോജകരാണ് സൈലം. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും രജിസ്ട്രേഷൻ സൗജന്യമായിരിക്കും. നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന ലിങ്ക് വഴിയോ എജുകഫേയിൽ രജിസ്റ്റർ ചെയ്യാം. കേരളത്തിന് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂണിവേഴ്സിറ്റികൾക്കും എജുകഫേയുടെ ഭാഗമാകാൻ സാധിക്കും. സ്റ്റാൾ ബുക്കിങ് സംബന്ധമായ വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിൽ ബന്ധപ്പെടുക.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News