ബിഷപ്പ് ധർമരാജ് റസാലത്തിന് തിരിച്ചടി; സിഎസ്‌ഐ മോഡറേറ്റർ പദവിയിൽ നിന്ന് അയോഗ്യനാക്കി

മോഡറേറ്റർ തെരഞ്ഞെടുപ്പ് അസാധുവാക്കിയ മദ്രാസ് ഹൈക്കോടതി ഉയർന്ന പ്രായം 70 വയസ് ആക്കിയ ഭരണഘടനാ ഭേദഗതിയും റദ്ദാക്കി.

Update: 2023-09-05 08:34 GMT
Advertising

തിരുവനന്തപുരം: ബിഷപ്പ് ധർമരാജ് റസാലത്തിന് തിരിച്ചടി. സിഎസ്‌ഐ ഇടവക മോഡറേറ്റർ പദവിയിൽ നിന്ന് കോടതി അയോഗ്യനാക്കി. മോഡറേറ്റർ തെരഞ്ഞെടുപ്പ് അസാധുവാക്കിയ മദ്രാസ് ഹൈക്കോടതി ഉയർന്ന പ്രായം 70 വയസ് ആക്കിയ ഭരണഘടനാ ഭേദഗതിയും റദ്ദാക്കി.

65ാം വയസിലാണ് റസാലം മോഡറേറ്റർ പദവിയിലേക്ക് എത്തുന്നത്. തുടർന്ന്, സ്വന്തം ഇഷ്ടപ്രകാരം മോഡറ്റേറ്റർ പദവിക്കുള്ള പ്രായം 67 ആക്കി ഭരണഘടന ഭേദഗതി ചെയ്തു. ഇതിനെതിരെ എതിർപ്പുമായി ദക്ഷിണ മേഖലാ സിഎസ്‌ഐ സഭയിലെ 24 മഹാ ഇടവകകൾ രംഗത്തുവന്നിരുന്നു. എന്നാൽ എതിർപ്പ് അവഗണിച്ച് അദ്ദേഹം മോഡറേറ്റർ സ്ഥാനത്ത് തുടരുകയും വീണ്ടും ഭരണഘടന ഭേദഗതി വരുത്തി 70 വയസ് ആക്കുകയും ചെയ്തു.

ഇതോടെയാണ് റസാലത്തിന്റെ നീക്കങ്ങൾക്കെതിരെ മുൻ സഭാ സെക്രട്ടറി റോസ് ബിസ്റ്റ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ധർമരാജ് സഭയുടെ ഭരണഘടനയ്ക്ക് വിധേയമായിട്ടാണ് മോഡറേറ്ററായി പ്രവർത്തിച്ചതെന്ന് കണ്ടെത്തുകയും പദവി റദ്ദാക്കുകയുമായിരുന്നു. നാല് മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തി മോഡറേറ്ററെ തെരഞ്ഞെടുക്കണമെന്നും കോടതി നിർദേശിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News