നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും

മെമ്മറി കാർഡ് ഫോണിൽ ഇട്ട് പരിശോധിച്ചതിന് തെളിവുകൾ ഉണ്ടെന്നും ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചാൽ ഇരയ്ക്കുണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്നുമാണ് അതിജീവിതയുടെ വാദം

Update: 2023-07-24 01:24 GMT

ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

മെമ്മറി കാർഡ് ഫോണിൽ ഇട്ട് പരിശോധിച്ചതിന് തെളിവുകൾ  ഉണ്ടെന്നും ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചാൽ ഇരയ്ക്കുണ്ടാകുന്ന പ്രത്യാഘാതം വലുതാണെന്നുമാണ്  അതിജീവിതയുടെ വാദം. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന ഫോറൻസിക് റിപ്പോർട്ട് ഉണ്ടായിട്ടും വിചാരണ കോടതി സ്വമേധയാ ഇടപെട്ടില്ലെന്നും അതിജീവിത കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് കെ.ബാബുവിന്‍റെ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുക. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News