സംവിധായകന്‍ വിജി തമ്പി വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍

ഹരിയാനയിലെ ഫരീദാബാദിൽ നടന്ന സമ്മേളനത്തിലാണ് വിജി തമ്പിയെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്

Update: 2021-07-19 07:43 GMT
Editor : Jaisy Thomas | By : Web Desk
Advertising

പ്രശസ്ത സംവിധായകന്‍ വിജി തമ്പിയെ വിശ്വ ഹിന്ദു പരിഷത്ത് കേരള സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ഹരിയാനയിലെ ഫരീദാബാദിൽ നടന്ന സമ്മേളനത്തിലാണ് വിജി തമ്പിയെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര സെക്രട്ടറി ജനറൽ മിമിന്ദ് എസ് പരാന്തേയാണ് വിജി തമ്പിയുടെ പേര് പ്രഖ്യാപിച്ചത്.

ദേശീയ അധ്യക്ഷനയി ഓർത്തോപീഡിക് സർജനും പത്‌മശ്രീ ജേതാവുമായ രബീന്ദ്ര നരേൻ സിങ് തെരഞ്ഞെടുക്കപ്പെട്ടു. ബിഹാർ സ്വദേശിയായ സിങ് ഇതുവരെ പരിഷത്ത് വൈസ് പ്രസിഡന്‍റായിരുന്നു. സംസ്ഥാന അധ്യക്ഷനായിരുന്ന ബി ആര്‍ ബലരാമന്‍ വിശ്വഹിന്ദു പരിഷത്തിന്‍റെ സദസ്യനായി സംഘടനാ നേതൃത്വത്തില്‍ തുടരും. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ അംഗമായ വിജി തമ്പി ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപദേഷ്ടാവാണ്.

90 കളിലെ തിരക്കുള്ള സംവിധായകനായ വിജി തമ്പി 28 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വിറ്റ്നസ്, അദ്ദേഹം എന്ന ഇദ്ദേഹം, സത്യമേവ ജയതേ, അവിട്ടം തിരുനാള്‍ ആരോഗ്യ ശ്രീമാന്‍, സൂര്യമാനസം എന്നിവയാണ് പ്രധാന സിനിമകള്‍. നിരവധി ചിത്രങ്ങളിലും വിജി തമ്പി അഭിനയിച്ചിട്ടുണ്ട്.  

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News