കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ഫ്ലാറ്റിൽ മൃതദേഹം കെട്ടിപ്പൊതിഞ്ഞ നിലയില്‍

കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Update: 2022-08-16 16:08 GMT

കൊച്ചി കാക്കനാട് ഇൻഫോ പാർക്കിന് സമീപമുള്ള ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. റൂമിനുള്ളിൽ തുണിയില്‍ കെട്ടിപ്പൊതിഞ്ഞ് വെച്ചിരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണ (23)യാണ് മരിച്ചത്. ഇടച്ചിറയിലെ ഒക്സോണിയ ഫ്ലാറ്റിലാണ് സംഭവം. ഫ്ലാറ്റില്‍ കൂടെ താമസിച്ച കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദിനെ കാണാനില്ല. സജീവിന്‍റെ ദേഹമാസകലം മുറിവുകളുണ്ടെന്ന് അയല്‍വാസി ജലീല്‍ പറഞ്ഞു. അര്‍ഷാദാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയമുണ്ടെന്നും ജലീല്‍ പറഞ്ഞു. അംജദ്, ശ്യാം, വിഷ്ണു എന്നിവരാണ് സജീവിനൊപ്പം താമസിച്ചിരുന്ന മറ്റുള്ളവര്‍.

Advertising
Advertising

ഇന്ന് വൈകുന്നേരമാണ് പൊലീസിന് വിവരം ലഭിച്ചത്. ഫ്ലാറ്റിലെ മൂന്ന് പേര്‍ കൊടൈക്കനാലില്‍ വിനോദയാത്രയ്ക്ക് പോയി തിരിച്ചുവന്നപ്പോഴാണ് മൃതദേഹം കണ്ടത്. ഉടന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. തൃക്കാക്കര എസിപി ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News