വയനാട്ടിൽ ആനയെ തുരത്താൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സംശയം

Update: 2026-03-04 00:56 GMT

സുൽത്താൻ ബത്തേരി: വയനാട്ടിൽ യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സംശയം. ആനയെ തുരത്താൻ പോയ ബത്തേരി വടക്കനാട് സ്വദേശി രജീവ് മരിച്ച നിലയിൽ. സ്ഥലത്ത് കാട്ടാനയുടെ കാൽപ്പാടുകൾ. വീടിനടുത്തുള്ള പറമ്പിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാനായാണ് ഇദ്ദേഹം പോയത്. രാത്രി കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീണ് കിടക്കുന്നത് കണ്ടത്. പുറമേ കാണുന്ന പരുക്കുകൾ ശരീരത്തിൽ ഇല്ലെന്നാണ് വിവരം. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണ് വടക്കനാട്.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News