ശ്വാസംമുട്ടലിന് ചികിത്സ തേടിയ കുട്ടിക്ക് പേ വിഷബാധ വാക്സിൻ കുത്തിവച്ചു; അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ യുഡിവെെഎഫ് പ്രതിഷേധം

Update: 2026-03-04 02:17 GMT

കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലുമായി എത്തിയ രോഗിക്ക് പേവിഷബാധ വാക്സിൻ മാറി നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ആരോഗ്യ വകുപ്പ്.

കൊല്ലം ഡെപ്യൂട്ടി ഡിഎംഒ ആശുപത്രിയിൽ എത്തി പരിശോധന നടത്തി. മൈനാഗപ്പള്ളി സ്വദേശിയായ പതിനെട്ടുകാരിക്ക് കുറ്റിവയ്പ്പ് നൽകിയ നഴ്സിനെ ചുമതലകളിൽ നിന്ന് മാറ്റി. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടന്നാണ് നടപടി.

രണ്ട് ദിവസം മുമ്പ് ശ്വാസം മുട്ടൽ മാറുന്നതിനുള്ള കുത്തി വെയ്പ്പിന് ഡോക്ടര്‍ നിർദേശിച്ച കുറിപ്പുമായി എത്തിയ പെൺകുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റ് എത്തിയ ആളുടെ മരുന്ന് മാറി നൽകി എന്നാണ് പരാതി. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് യുഡിവെെഎഫ് പ്രവർത്തകർ ആശുപത്രിയിൽ പ്രതിഷേധിച്ചു.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News