മാണി സി.കാപ്പന്‍റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹരജി തള്ളി

കോട്ടയം പാലാ സ്വദേശി സി.വി ജോൺ നൽകിയ ഹരജിയാണ് തള്ളിയത്

Update: 2024-11-05 08:32 GMT

കൊച്ചി: മാണി സി.കാപ്പന്‍റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി തള്ളി. കോട്ടയം പാലാ സ്വദേശി സി.വി ജോൺ നൽകിയ ഹരജിയാണ് തള്ളിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മതിയായ രേഖകൾ സമർപ്പിച്ചില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വൻ തുക വിനിയോഗിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹരജിക്കാരൻ ഉന്നയിച്ചിരുന്നത്. 

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫീസര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഹരജിക്കാരന്‍ ആരോപിച്ചു. എന്നാല്‍, ആരോപണത്തിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹരജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി. ജയചന്ദ്രന്‍ ഹരജി തള്ളിയത്. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു.

ആരോപണങ്ങൾ കൃത്യമായി തെളിയിക്കാൻ ഹരജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 13000 വോട്ടുകൾക്കാണ് കാപ്പൻ എതിർ സ്ഥാനാർഥിയായിരുന്ന ജോസ് കെ. മാണിയെ പരാജയപ്പെടുത്തിയത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News