'മണിപ്പൂർ വംശഹത്യ കാണ്ഡമാൽ കലാപത്തിന് തുല്യം'; സംഘപരിവാറിനെതിരെ ഫാദർ ജേക്കബ് ജി

എറണാകുളം ഡി.സി.സി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

Update: 2023-07-08 01:47 GMT
Advertising

കണ്ഡമാൽ കലാപം പോലെയാണ് മണിപ്പൂരിലെ ക്രൈസ്തവ വംശഹത്യയെന്ന് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാദർ ജേക്കബ് ജി. പാലക്കാപ്പിള്ളി. എറണാകുളം ഡി.സി.സി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരിലെ ക്രൈസ്തവരുടെ നിലവിളി കേട്ടത് രാഹുൽഗാന്ധി മാത്രമാണെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജനജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്തു.

സംഘപരിവാറിനും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷവിമർശനമാണ് ഫാദർ ജേക്കബ് ജി പാലക്കാപ്പിള്ളി നടത്തിയത്. ന്യൂനപക്ഷങ്ങൾക്കെതിരെ വെറുപ്പ് പടർത്തി വേട്ട നടത്തുകയാണ്. മണിപ്പൂർ വംശഹത്യയിൽ മോദി മൗനം പാലിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു. മണിപ്പൂരിലെ ക്രൈസ്തവരുടെ നിലവിളി കേട്ടത് രാഹുൽഗാന്ധിയാണ്. ഫാദർ പോൾ തേലക്കാട്, സണ്ണി എം കപിക്കാട്, ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ പങ്കെടുത്തു.


Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News