കുരുക്കഴിയാതെ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത; എവിടെയുമെത്താതെ അറ്റകുറ്റപ്പണി
നാലാഴ്ചയ്ക്കകം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു
Update: 2025-08-18 06:01 GMT
തൃശൂര്‍: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. ആമ്പല്ലൂരിലും മുരിങ്ങൂരിലുമടക്കം ഇന്നും ഗതാഗതകുരുക്ക് രൂക്ഷം.നാലാഴ്ചയ്ക്കകം അറ്റകുറ്റപ്പണികൾപൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടും ഒരുഭാഗത്തും അറ്റകുറ്റപ്പണി തുടങ്ങിയിട്ടില്ല.
ശനിയാഴ്ച റോഡിലെ കുഴിയിൽ വീണ് തടി കയറ്റിവന്ന ലോറി മറിഞ്ഞ് വലിയ ഗതാഗതക്കുരുക്കാണുണ്ടായത്. കുണ്ടും കുഴിയും നിറഞ്ഞ സർവീസ് റോഡുകൾ നന്നാക്കാതെ, പ്രധാനപാത അറ്റകുറ്റപ്പണികൾക്കായി പൊളിച്ചതാണ് പ്രതിസന്ധി ഇരട്ടിയാക്കിയത്.
തകർന്ന റോഡ് നന്നാക്കിയിട്ടു മതി ടോൾ പിരിവ് എന്ന വിമർശനത്തോടെയാണ്, പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി നിർത്തലാക്കിയത്. ദിവസങ്ങൾ പിന്നിട്ടിട്ടും റോഡ് ഗതാഗതയോഗ്യമാക്കുന്നതിൽ ഒരു നടപടിയുമുണ്ടായിട്ടില്ല.