പാലക്കാട് മണപ്പുറം ഫിനാൻസിൽ നിരവധി പേർ തട്ടിപ്പിന് ഇരയായി

അഖിൽ എന്ന ജീവനക്കാരനാണ് പണം തട്ടിയതെന്ന് ബ്രാഞ്ച് മാനേജർ മീഡിയവണിനോട് പറഞ്ഞു

Update: 2025-11-13 04:18 GMT

പാലക്കാട്: പാലക്കാട് കോങ്ങാട് മണപ്പുറം ഫിനാൻസിൽ നിരവധി പേർ തട്ടിപ്പിന് ഇരയായി. സ്വർണവായ്പ വെച്ച ആളുകൾ അടച്ച പണം തട്ടിയെടുത്തു, സ്വർണപണയത്തിന് ലഭിച്ചതിനെക്കാൾ കൂടുതൽ പണം രേഖപ്പെടുത്തിയും പണം തട്ടിയാതായി പണം നഷ്ട്ടപെട്ടവർ കോങ്ങാട് പൊലീസിൽ പരാതി നൽകി. അഖിൽ എന്ന ജീവനക്കാരനാണ് പണം തട്ടിയതെന്ന് ബ്രാഞ്ച് മാനേജർ മീഡിയവണിനോട് പറഞ്ഞു. 

പണയം വെച്ച സ്വർണം തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിഞ്ഞത്. സ്വർണം വെച്ചതിന്റെ അമൗണ്ട് ഏകദേശം 2,70,000 രൂപ അഖിലിന്റെ കൈവശം ഏൽപ്പിച്ചു. എന്നാൽ അതൊന്നും സ്ഥാപനത്തിലെ രേഖയിൽ ഇല്ല. സിസ്റ്റം ഡൗൺ ആണ് എന്ന് പറഞ്ഞ് പണം അടച്ചതിന് രസീത് നൽകിയില്ലെന്നും നാട്ടുകാർ ആരോപിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകിയപ്പോൾ സമാനമായ ഏഴോളം കേസുകൾ മണപ്പുറം ഫിനാൻസ് ഉൾപ്പടെയുള്ളവർ അവിടെ നൽകിയിട്ടുള്ളതായും പണം നഷ്ടപ്പെട്ടവർ പറഞ്ഞു.


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News