ആശ്രമം കത്തിച്ചത് ഞാൻ തന്നെയെന്ന് പലരും സംശയിച്ചു; സത്യം പുറത്തുവന്നതിൽ സന്തോഷം: സന്ദീപാനന്ദഗിരി

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് പ്രകാശൻ എന്ന ആർ.എസ്.എസ് പ്രവർത്തകനാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

Update: 2022-11-10 03:30 GMT

തിരുവനന്തപുരം: തന്റെ ആശ്രമം കത്തിച്ചത് താൻ തന്നെയാണെന്ന് പലരും സംശയിച്ചെന്ന് സ്വാമി സന്ദീപാനന്ദഗിരി. അത്തരത്തിലുള്ള പ്രചാരണങ്ങളാണ് നടന്നത്. തന്നോട് അടുപ്പമുള്ളവർ പോലും അത്തരത്തിൽ സംശയിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി. നാലര വർഷത്തിന് ശേഷമാണെങ്കിലും സത്യം പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് പ്രകാശൻ എന്ന ആർ.എസ്.എസ് പ്രവർത്തകനാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. കുണ്ടമൺകടവ് സ്വദേശി പ്രശാന്താണ് ക്രൈംബ്രാഞ്ചിന് നിർണായക മൊഴി നൽകിയത്. പ്രശാന്തിന്റെ സഹോദരൻ പ്രകാശും സുഹൃത്തുക്കളുമാണ് ആക്രമണം നടത്തിയതെന്നാണ് മൊഴി. പ്രകാശ് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു.

Advertising
Advertising

പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന വെളിപ്പെടുത്തൽ തന്നെ ഞെട്ടിച്ചെന്ന് സന്ദീപാനന്ദഗിരി പ്രതികരിച്ചു. പ്രകാശിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണം. പ്രകാശ് നേരത്തെയും ആശ്രമത്തിലെത്തി പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

2018 ഓക്ടോബർ 27-ന് പുലർച്ചെയായിരുന്നു സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. തീകത്തിച്ചശേഷം ആശ്രമത്തിന് മുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു. കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News