മലപ്പുറം പൊലീസിൽ വൻ അഴിച്ചുപണി; ഡിവൈഎസ്പി മുതലുള്ളവർക്ക് മാറ്റം

ജില്ലയിലെ പൊലീസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി

Update: 2024-09-10 16:05 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം: മലപ്പുറത്ത് പൊലീസിൽ വന്‍ അഴിച്ചുപണി. മലപ്പുറം എസ്പി എസ്.ശശിധരനെ മാറ്റി. ജില്ലയിലെ എസ്പി, ഡിവൈഎസ്പി റാങ്കിലുള്ളവരെ മാറ്റി ഉത്തരവിറങ്ങി.

ജില്ലയിലെ പൊലീസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അതേസമയം പരാതിക്കാരിയോട് മോശമായി പെരുമാറിയതിന് പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എം.വി മണികണ്ഠനെ സസ്പെൻഡ് ചെയ്തു

പി.വി അൻവർ എംഎൽഎയാണ് പൊലീസുമായി ബന്ധപ്പെട്ട് ആരോപണം ആദ്യം ഉന്നയിക്കുന്നത്. പിന്നീട് കെ.ടി ജലീൽ എംഎൽഎ അടക്കമുള്ളവർ പരോക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തു. മലപ്പുറം പൊലീസുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ സമൂഹമാധ്യമങ്ങളിലടക്കം നിരവധി പേര്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.

Advertising
Advertising

ഈയൊരു പശ്ചാതലത്തിലാണ് മലപ്പുറത്തെ പൊലീസിൽ അഴിച്ചുപണിക്ക് വേണ്ടിയുള്ള തീരുമാനത്തിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് എത്തിച്ചേർന്നിരിക്കുന്നത്. കേരള പൊലീസിനെ പിടിച്ചുകുലുക്കിയ സ്വർണക്കടത്ത്, മരംമുറി ആരോപണങ്ങൾക്കു പിന്നാലെ പത്തനംതിട്ട എസ്പി സുജിത് ദാസിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. 


Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News