മീഡിയവൺ സംപ്രേഷണ വിലക്ക്; ഹരജി സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കും

കേസ് അടിയന്തരമായി പരിഗണിക്കണമെന്ന മീഡിയവണിന്റെ അപേക്ഷ കോടതി അംഗീകരിച്ചു

Update: 2022-03-07 06:55 GMT
Editor : ലിസി. പി | By : Web Desk

മീഡിയവൺ വിലക്കിയ കേന്ദ്ര നടപടി ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹരജി സുപ്രിംകോടതി വ്യാഴാഴ്ച പരിഗണിക്കും. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന മീഡിയവണിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ചാനലിന് വേണ്ടി മുതിർന്ന സുപ്രീം കോടതി അഭിഭാഷകരായ മുകുൾ റോഹ്തകി, ദുഷ്യന്ത് ദവെ,  എന്നിവരാണ് സുപ്രിംകോടതിയിൽ ഹാജരാകുക.

മീഡിയവൺ കേസ് വ്യാഴാച തുറന്ന കോടതിയിൽ വാദം കേൾക്കും. സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദവെയുടെ അപേക്ഷ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനം. നേരത്തെ വെള്ളിയാഴ്ച വാദം കേൾക്കുമെന്നാണ് അറിയിച്ചിരുന്നത്.

Advertising
Advertising
Full View

Full View
Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News