മീഡിയവൺ സംപ്രേഷണ വിലക്ക്: അങ്ങേയറ്റം നിരാശാജനകമായ വിധി; സെബാസ്റ്റ്യൻ പോൾ

സ്വഭാവിക നീതിയുടെ തത്വങ്ങളെ ലംഘിച്ചുകൊണ്ട് ജനാധിപത്യപരമായി അനുവദിക്കേണ്ട അവകാശമാണ് മാധ്യമസ്വാതന്ത്ര്യം. അതാണ് ഇവിടെ നിഷേധിക്കുന്നത്

Update: 2022-03-02 06:19 GMT
Editor : ലിസി. പി | By : Web Desk

മീഡിയവൺ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി വിധി അങ്ങേയറ്റം നിരാശാജനകമാണെന്ന് നിയമവിദഗ്ധനായ സെബാസ്റ്റ്യൻ പോൾ. മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഏത് കാരണങ്ങളെ മുൻനിർത്തിയാണോ സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചത് ആ കാരണങ്ങൾ പുറത്തുവരാനേയിരിക്കുന്നൊള്ളൂ. ആ കാരണങ്ങൾ എന്തുതന്നെയായാലും എനിക്ക് യോജിക്കാൻ കഴിയില്ല. ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. സ്വഭാവിക നീതിയുടെ തത്വങ്ങളെ ലംഘിച്ചുകൊണ്ട് ജനാധിപത്യപരമായി അനുവദിക്കേണ്ട അവകാശമാണ് മാധ്യമസ്വാതന്ത്ര്യം. അതാണ് ഇവിടെ നിഷേധിക്കുന്നത്. അത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നാണ്. അവിടെ രഹസ്യത്തിൽ കാര്യങ്ങൾ ചെയ്യുന്ന ഒന്നല്ല. മുദ്രവെച്ച കവർ സർക്കാർ കോടതിയിൽ ഹാജരാക്കുക, ആ കവർ നോക്കി നിരോധന ഉത്തരവ് ശരിവെക്കുകയാണ്. ഇങ്ങനെയല്ല നിയമവ്യവസ്ഥ പ്രവർത്തിക്കേണ്ടത്. എന്നെപോലെയുള്ളവർക്ക് ബോധ്യപ്പെടാൻ കഴിയുന്ന കാരണങ്ങളാലാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചത് എന്ന് ബോധ്യപ്പെടുന്നത് വരെ ഈ  ഉത്തരവിനോട് വിയോജിപ്പുണ്ടെന്നും' അദ്ദേഹം പറഞ്ഞു.

Advertising
Advertising

സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരള പത്രപ്രവർത്തക യൂണിയനുമടക്കമുള്ളവർ നൽകിയ അപ്പീലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബഞ്ച് തള്ളിയത്. കേന്ദ്രസർക്കാർ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മീഡിയവൺ മാനേജ്മെൻറ് അറിയിച്ചു.

ജനുവരി 31ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജികൾ ഫെബ്രുവരി എട്ടിനാണ് സിംഗിൾ ബെഞ്ച് തള്ളിയത്. തുടർന്നാണ് അപ്പീൽ ഹരജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. മീഡിയവണിന് വേണ്ടി സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയും കേന്ദ്ര സർക്കാറിന് വേണ്ടി അഡീ. സോളിസിറ്റർ ജനറൽ അമൻ ലേഖിയും ഹാജരായാണ് വാദം നടത്തിയത്. ഫെബ്രുവരി പത്തിന് ഒരു ദിവസത്തെ വാദത്തിന് ശേഷം വിധി പറയാനായി മാറ്റുകയായിരുന്നു.

Full View
Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News